ഫാ.തോമസ് എബ്രഹാം ഞള്ളിയിൽ : കുട്ടിക്കാനം മരിയൻ കോളേജിന്റെ പുതിയ അഡ്മിനിസ്ട്രേറ്റർ
കുട്ടിക്കാനം മരിയൻ കോളേജ് ഓട്ടോണമസ്സിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി ഫാ.തോമസ് എബ്രഹാം ഞള്ളിയിൽ നിയമിതനായ . കഴിഞ്ഞ നാലുവർഷമായി മരിയൻ കോളേജിന്റെ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചിരുന്ന ഫാ.ജോസഫ് പൊങ്ങന്താനം ആനക്കല്ല് സെന്റ് ആൻറണീസ് ഇടവകയുടെ വികാരിയായി മാറിപ്പോകുന്ന ഒഴിവിലേക്കാണ് ഫാ. തോമസ് നിയമിതനാകുന്നത്.
മുണ്ടിയെരുമ അസംപ്ഷൻ ഫൊറോന ചർച്ചിന്റെ വികാരി സ്ഥാനത്തു നിന്നാണ് ഫാ.തോമസ് മരിയൻ കോളേജിന്റെ അഡ്മിനിസ്ട്രേറ്ററായി ചുമതല ഏൽക്കുന്നത്.