മുണ്ടക്കയം പൊലീസ് സ്റ്റേഷന് 2.10 കോടി രൂപ വിനിയോഗിച്ച് ആധുനിക ബഹുനില മന്ദിരം : ശിലാസ്ഥാപനം നടത്തി
മുണ്ടക്കയം : പൊലീസ് സ്റ്റേഷന് വേണ്ടി നിർമിക്കുന്ന കെട്ടിടത്തി ശിന്റെ ലാസ്ഥാപന കർമം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിവര സാങ്കേതിക വിദ്യയുടെ നുതന സാധ്യതകൾ കുറ്റാന്വേഷണത്തിൽ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ, ആന്റോ ആന്റണി എംപി, ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, ഡി വൈഎസ്പി എം.അനിൽ കുമാർ,
പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാ സ്, ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്തംഗം സി.വി.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, എഡിജിപി മനോജ് ഏബ്രഹാം, സൗത്ത് സോൺ ഐജി ശ്യാം സുന്ദർ, എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോ എന്നിവർ ഓൺലൈനിലും പങ്കെടുത്തു.
2.10 കോടി രൂപ വി നിയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളിലായി 7000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത് . പ്രധാന ഓഫിസർമാർക്കായി പ്രത്യേക റൂമുകൾ, ട്രാൻസ്ജെൻഡർ ലോക്കപ്പ് ഉൾപ്പെടെ മൂന്ന് ലോക്കപ്പുകൾ, തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടം നിർമിക്കുന്നത് . പൊലിസ് കൺസ്ട്രക്ഷൻ വകുപ്പിനാണ് നിർമാണ ചുമതല, നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥലത്ത് ഒരു വർഷത്തിനുള്ളിൽ പുതിയ കെട്ടിടം നിർമാണം പൂർത്തീകരിക്കും.