KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഫൈബർ വഞ്ചി മറിഞ്ഞ് പൊൻകുന്നം സ്വദേശിയായ യുവാവ് മരിച്ചു

പൊൻകുന്നം : തൃശ്ശൂർ മാളയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് ചാലക്കുടി പുഴയിൽ വഞ്ചി മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം വഞ്ചിയിൽ സഞ്ചരിച്ച പൊൻകുന്നം ചെന്നാക്കുന്ന് മുത്തുവേലിൽ ( നൂറോലിൽ ) ബിജു പീതാംബരന്റെയും എം.കെ.ലിജയുടെയും മകനായ അനന്തു ബിജു( 26) ആണ് മരിച്ചത്. സുഹൃത്തുക്കൾ ഒരുമിച്ച് ഫൈബർ വഞ്ചിയിൽ പുഴയിൽ തുഴയുന്നതിനിടെ വഞ്ചി മറിയുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ജിഷ്ണു, അരുൺ ജിത്, ബാദുഷ, അഭിരാം എന്നിവർ രക്ഷപ്പെട്ടു.

റൂംമേറ്റും കുണ്ടൂർ സ്വദേശിയുമായ ജിത്തുവിന്റെ വീട്ടിൽ പള്ളി തിരുനാളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സുഹൃത്തുക്കൾക്കൊപ്പം അനന്തു . . ഇന്നലെ വൈകിട്ട് 5.30നാ ണ് അപകടമുണ്ടായത്. ബെംഗളൂരുവിലെ ഐടി കമ്പനിയിലെ ജീവനക്കാരനാണ് അനന്തു. സഹോദരി: ആതിര ബിജു.

error: Content is protected !!