കൂട്ടിക്കൽ തേൻപുഴ ഈസ്റ്റിൽ തീപിടുത്തം; നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീയണച്ചു ..

മുണ്ടക്കയം: കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ തേൻപുഴ ഈസ്റ്റിൽ ഗവൺമെന്റ് ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടു കൂടി തീപിടുത്തമുണ്ടായി. പൂപ്പാടി റഹീം ,മഠത്തിൽ സലീം എന്നിവരുടെ വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ഇതിനടുത്തുള്ള പുരയിടം കത്തി നശിക്കുകയും ചെയ്തു. മഠത്തിൽ സലീമിന്റെ തടി ഉരുപ്പടി വ്യാപാര സ്ഥാപനം, പൂപ്പാടി അബ്ദുൽ റഹ്മാന്റെ പലചരക്ക് കട എന്നിവ പ്രവർത്തിക്കുന്ന സ്ഥലത്താണ് തീ പടർന്നത്.

രാത്രി വിവരമറിഞ്ഞെത്തിയ നാട്ടുകാർ വാർഡംഗം പി. എസ് സജിമോന്റെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതോടെ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. സീനിയർ ഫയർഫോഴ്‌സ് ഓഫിസർ ആർ.ഷാജിയുടെ നേതൃത്വത്തിൽ, ശരത് ചന്ദ്രൻ, രതീഷ്, അജ്‌മൽ അഷറഫ്, ശരത് ലാൽ, ബോബിൻ മാത്യു, അയ്യപ്പദാസ്, ഷെമീർ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!