നൈനാച്ചൻ വാണിയപുരക്കലിന്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് (എം )മണ്ഡലം കമ്മിറ്റി അനുശോചിച്ചു
കാഞ്ഞിരപ്പള്ളി : കേരളാ കോൺഗ്രസ് ( എം ) നേതാവും, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന നൈനാച്ച ൻ വാണിയപുരക്കലിന്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് (എം )മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
കാഞ്ഞിരപ്പള്ളിയുടെ രാഷ്ട്രീയ, സാമൂഹിക, കാർഷിക രംഗങ്ങളിൽ നൈനാച്ചൻ നിറസാന്നിധ്യമായിരുന്നു. കഴിഞ്ഞ നാൽപത്തഞ്ചു വർഷക്കാലം കേരളാ കോൺഗ്രസ് പാർട്ടിയുടെ പോഷക സംഘടനകളായ കെ എസ് സി യുടെയും, യൂത്ത് ഫ്രെണ്ടിന്റെയും പാർട്ടിയുടെയും വിവിധ നേതൃത്വ സ്ഥാനങ്ങൾ വഹിച്ചു പാർട്ടിക്ക് കരുത്തേകി. നാളിതു വരെയുള്ള പൊതുപ്രവർത്തനത്തിൽ കേരളാ കോൺഗ്രസ് മാണിക്കാരനായി തന്നെ ഉറച്ചു നിന്നു. പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ് നേടിയിരുന്നു. കർഷക പ്രസ്ഥാനമായ കാഞ്ഞിരപ്പള്ളി ഗ്രീൻ ഷോറിന്റെ സെക്രട്ടറിയായിരുന്നു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഷാജൻ മണ്ണംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. റെജി കൊച്ചുകരിപ്പാപറമ്പിൽ, ജെസ്സി ഷാജൻ, ജോളി മടുക്കകുഴി, റിജോ വളാന്തറ, ബിജു ചക്കാല, റോസമ്മ പുളിക്കൽ, ജോഷി അഞ്ചനാട്ട്, ഷാജി പുതിയാപറമ്പിൽ, മനോജ് ചീരാംകുഴി, അജു പനക്കൽ, സെലിൻ സിജോ, ലാലിച്ചൻ പാട്ടപറമ്പിൽ, സിജോ മുണ്ടമറ്റം,
നാസർ സലാം, ജയകുമാർ വിഴിക്കിത്തോട്, മൈക്കിൾ കിഴക്കേൽ, മാത്യു ഫിലിപ്പ് എന്നിവർ അനുശോചിച്ചു.