പി. സി ജോർജ് വീണ്ടും വിവാദ പരാമർശം നടത്തി ; യൂത്ത്കോൺഗ്രസ് പരാതി നൽകി

ലൗ ജിഹാദ് പരാമർശത്തിൽ പി.സി. ജോർജിനെതിരെ യൂത്ത്കോൺഗ്രസ് പരാതി നൽകി. യൂത്ത്കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദാണ് തൊടുപുഴ പോലീസിൽ പരാതി നൽ കിയത്.

കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പി.സി. ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയിൽ പറയുന്നു.

മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടി കളെ കല്യാണം കഴിപ്പിക്കാൻ തയാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും പി.സി.ജോർജ് പറഞ്ഞു.

പാലായിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടിയിലാണ് ജോർജ് വിവാദ പ്രസംഗം നടത്തിയത്. കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി.സി.ജോർജ് നടത്തിയ പരാമർ ശത്തിൽ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു.

error: Content is protected !!