എരുമേലി പഞ്ചായത്ത് ബജറ്റ് 10ന് 11 മണിക്ക് ; പ്രതിപക്ഷ അംഗത്തിന്റെ പ്രതിഷേധ ഉപവാസ സമരവും അതേ സമയത്ത്
എരുമേലി : പഞ്ചായത്ത് ബജറ്റ് തിങ്കളാഴ്ച രാവിലെ 11 ന്. ഇതേ സമയത്ത് പ്രതിപക്ഷ അംഗത്തിന്റെ പ്രതിഷേധ ഉപവാസ സമരവും. പഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസ് ഹാളിൽ പ്രസിഡന്റ് സുബി സണ്ണിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് വി ഐ അജി അവതരിപ്പിക്കും.
പ്രതിപക്ഷ അംഗം മാത്യു ജോസഫ് ആണ് പ്രതിഷേധ ഉപവാസ സമരം പഞ്ചായത്ത് ഓഫിസ് പടിയ്ക്കൽ നടത്തുക. കോൺഗ്രസ് അംഗമായ മാത്യു ജോസഫ് പ്രതിനിധീകരിക്കുന്ന എയ്ഞ്ചൽവാലി വാർഡിൽ നാടിന്റെ വികസന ശിൽപിയായ അന്തരിച്ച ഫാ. മാത്യു വടക്കേമുറിയ്ക്ക് സ്മരണയായി സാംസ്കാരിക നിലയവും അംഗൻവാടിയും നിർമിക്കാനുള്ള പദ്ധതി പഞ്ചായത്ത് ഭരണസമിതി റദ്ദാക്കി എന്നാരോപിച്ചാണ് പ്രതിഷേധ സമരം.
