ഫാദർ മാത്യു വടക്കേമുറി സ്മാരക മന്ദിര നിർമ്മാണം എരുമേലി പഞ്ചായത്ത് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ മാത്യു ജോസഫിന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി
എരുമേലി : കിഴക്കൻ മലയോര പ്രദേശമായ ഏയ്ഞ്ചൽവാലി, പമ്പാവാലി, തുലാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ സ്മരണയ്ക്കായി ജനകീയ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന ഫാദർ മാത്യു വടക്കേമുറി സ്മാരക മന്ദിരം അട്ടിമറിക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ സണ്ണിയെയും ഭരണകക്ഷി അംഗങ്ങളെയും ജനം തിരഞ്ഞെടുപ്പിൽ ശിക്ഷിക്കുമെന്ന് അഡ്വ. പി. എ. സലിം പ്രസ്താവിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ മാത്യു ജോസഫ് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വക്കേറ്റ്. പി. എ. സലിം.
ഗ്രാമസഭ പോലും കൂടാൻ സ്ഥല സൗകര്യമില്ലാതിരുന്ന വാർഡിൽ സ്ഥലം വാങ്ങിയത് ജനകീയ പങ്കാളിത്തത്തോടെയായിരുന്നു. ടി സ്ഥലത്ത് കമ്മ്യൂണിറ്റി ഹാൾ പണിയുവാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശുഭേഷ് സുധാകരൻ 10 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മാഗി ജോസഫ് 5 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്ത് 2 ലക്ഷം രൂപയും വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പണി തുടങ്ങുമ്പോഴാണ് സ്ഥലം പഞ്ചായത്തിന്റെ അതിർത്തിയിൽ അല്ല എന്ന് പറഞ്ഞ് പഞ്ചായത്ത് രംഗത്ത് വന്നത്. ഫാദർ മാത്യു വടക്കേമുറി സ്മാരക മന്ദിരം എന്ന പേര് കെട്ടിടത്തിന് നൽകുന്നതിന് വഴി അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ സാധിക്കുമായിരുന്നു. സ്മാരക മന്ദിരത്തിന്റെ മുകളിൽ സ്വന്തമായി സ്ഥലമില്ലാത്തതിനാൽ അടുത്തഘട്ടമായിഅംഗൻവാടിക്ക് കെട്ടിടം പണിയുക എന്നതായിരുന്നു പ്ലാൻ. ഇതെല്ലാം പ്രതിസന്ധിയിൽ ആയിരിക്കുകയാണ് നിലവിൽ. ഇതിനെ തുടർന്നാണ് എരുമേലി ഗ്രാമപഞ്ചായത്തിന് മുൻപിൽ വാർഡ് മെമ്പർ മാത്യു ജോസഫ് ഏകദിന ഉപവാസ സമരം നടത്തിയത്.
മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ അധ്യക്ഷത വഹിച്ച ഉപവാസ സമരം കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എ സലിം ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി മാഗി ജോസഫ്,നാസർ പനച്ചി,അനിത സന്തോഷ്,ജിജിമോൾ സജി,ബിനോയ് ഇലവുങ്കൽ,മറിയാമ്മ ജോസഫ്,പ്രകാശ് പള്ളിക്കൂടം,മറിയാമ്മ മാത്തുക്കുട്ടി,സുനിൽ ചെറിയാൻ, കോൺഗ്രസ് നേതാക്കളായ ടി വി ജോസഫ്, സലിം കണ്ണങ്കര,ഫസീം ചുടുകാട്ടിൽ, സാറാമ്മ എബ്രഹാം, ബിനു നിരപ്പേൽ,കെ സി തോമസ് കണിയാംപുഴയ്ക്കൽ, ഷൈൻ അരീപ്പുറത്ത്, സുനിൽ വെൺമാന്തറ, സന്തോഷ് മരുതംമൂട്ടിൽ, ജോഷി ഇടപ്പാടികരോട്ട്, ജോമോൻ വാഴപ്പനാടി,
ടി ജെ ജോൺസൺ, ബിജു വഴിപറമ്പിൽ,ഓ ജെ കുര്യൻ, ഷെഹിം വിലങ്ങുപാറ, ബാബുക്കുട്ടി കേഴപ്ലാക്കൽ, നാസർ മാവുങ്കൽപ്പുരയിടം,
റോണി തറപ്പേൽ,സനീഷ് സെബാസ്റ്റ്യൻ,ഷിബു ഐരേക്കാവിൽ, അൻസാരി പാടിക്കൻ, സോളി ബിനോയ്, ടോമി ചുക്കനാനിയിൽ, രാജൻ അറക്കുളം,ത്രേസ്യാമ്മ ചാക്കോ,ഹുസൈൻ ചെറുവള്ളി,സജീവ് എബ്രഹാം, സുകുമാരൻ വാഴക്കാല, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കളായ നൗഷാദ് കുറുംകാട്ടിൽ ബിജി വെട്ടിയാനിക്കൽ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസി ചിറ്റടിയിൽ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര ഉദ്ഘാടനം ചെയ്തു.