മാസപ്പിറ കണ്ടു; ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി മുസ്ലിം സമൂഹം..

കാഞ്ഞിരപ്പള്ളി : കേരളത്തിൽ തിങ്കളാഴ്ച ചെറിയ പെരുന്നാൾ . ഞായറാഴ്ച ശവ്വാൽ മാസപ്പിറ കണ്ടതോടെ തിങ്കളാഴ്ച ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ ) ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
ഇത്തവണ റംസാൻ 29 പൂർത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികൾ ചെറിയ പെരുന്നാൾ(ഈദുൽ ഫിത്തർ)ആഘോഷിക്കുന്നത്. ഒരുമാസം നീണ്ട വ്രതാനുഷ്‌ഠാനത്തിന് പരിസമാപ്തി കുറിച്ചുള്ളതാണ് ഈദുൽ ഫിത്തർ ആഘോഷം.

ശവ്വാൽ മാസപ്പിറ കാണുന്നതോടെ പള്ളികളിൽനിന്ന് തക്ബീർ ധ്വനികളുയരും. പെരുന്നാൾ നമസ്‌കാരത്തിന് മുമ്പ് ഫിത്തർ സക്കാത്ത് വിതരണവും പൂർത്തിയാക്കും. പുത്തനുടുപ്പുകൾ അണിഞ്ഞ് വിശ്വാസികൾ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരത്തിനായി ഒത്തുകൂടും. കുടുംബ,സുഹൃദ് ബന്ധങ്ങൾ പുതുക്കാനും സ്നേഹം പങ്കുവെയ്ക്കാനുമുള്ള അവസരം കൂടിയാണ് ചെറിയ പെരുന്നാൾ ആഘോഷം.

കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധ മസ്‌ജിദുകളിലെ പെരുന്നാൾ നമസ്കാര സമയം :

. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ ജുമാ മസ്‌ജിദ്: ഇമാം – ഷിഫാർ മൗലവി അൽ കൗസരി – 8.00

. ഇടപ്പള്ളി നൂർ ജുമാ മസ്‌ജിദ്: മുഹമ്മദ് അൽത്താഫ് മൗലവി – 8.00

. ആനക്കല്ല് ജുമാ മസ്ജിദ്: എം. എ.സിറാജുദ്ദീൻ അബ്റാരി – 8.30

. ഒന്നാം മൈൽ ആയിഷ ജുമാ മസ്‌ജിദ്: ഷിബിലി മൗലവി –

. തോട്ടുമുഖം ജുമുഅ മസ്‌ജിദ്: ഷാ മൗലവി – 8.00

. ടൗൺ ജുമാമസ്ജിദ്: സൈനുൽ ആബിദീൻ മൗലവി -6.40

. പാറക്കടവ് ജുമാ മസ്‌ജിദ്: സക്കീർ ഹുസൈൻ മൗലവി -8.00

•⁠ ⁠കല്ലുങ്കൽ നഗർ ജുമാ മസ്‌ജിദ്: അർഷദ് മൗലവി ബാഖവി – 8.00

. മേലേട്ടുതകിടി ജുമാ മസ്‌ജിദ്: ഷിയാസ് മൗലവി – 8.00

പിച്ചകപ്പള്ളിമേട് ജുമാ മസ്‌ജിദ്: ഇല്യാസ് മൗലവി അൽകൗസ -8.00

. പുതക്കുഴി ജുമാ മസ്‌ജിദ്: അലീം മൗലവി – 8.15

. പട്ടിമറ്റം മുഹിയുദ്ദീൻ ജുമാ മസ്‌ജിദ്: ഹസൈനാർ മന്നാനി -8:00

. പട്ടിമറ്റം അമാൻ നഗർ ജുമാ മസ്‌ജിദ്: സാദിഖ് മൗലവി – 8.15

. കൊടുവന്താനം ജുമാ മസ്ജിദ്: അഫ്സൽ മൗലവി – 7.30

. അഞ്ചിലിപ്പ ജുമാ മസ്ജിദ്: സുഹൈൽ മൗലവി – 8.00

. വില്ലണി ജുമാ മസ്‌ജിദ്: റാഷിദ് മൗലവി – 8.00

. പാറത്തോട് ജുമാ മസ്‌ജിദ്: ഷംസുദ്ദീൻ മൗലവി – 8.00

. കൂവപ്പള്ളി ജുമാ മസ്‌ജിദ് : സുനീർ മൗലവി – 8.00

. മണങ്ങല്ലൂർ ജുമാ മസ്‌ജിദ്: റഊഫ് മൗലവി – 8.30

. ചിറക്കടവ് മലമേൽ ജുമാ മസ്ജിദ്: ഹബീബുല്ല മൗലവി 7:30

. ചേനപ്പാടി ജുമാ മസ്‌ജിദ്: സക്കീർ മൗലവി – 8.30.

. മുക്കാലി ജുമാ മസ്‌ജിദ്: സബീർ മൗലവി – 8.00

. ഇടക്കുന്നം ജുമാ മസ്ജിദ്: സുബൈർ മൗലവി – 8.30

. പൊൻകുന്നം ഇരുപതാം മൈൽ തഖ്വ ജുമാ മസ്‌ജിദ്: ഹിദായത്തുല്ല മൗലവി – 7.00

. പൊൻകുന്നം മുഹിയുദ്ദീൻ ജുമ മസ്‌ജിദ്: ഹാഫിസ് അബ്ദുൽ ഹാദി മൗലവി – 7.30

. കുന്നുംഭാഗം മസ്‌ജിദ് : ബഷീർ മൗലവി – 6.45

. പനമറ്റം മുഹിയുദ്ദീൻ ജുമാ മസ്‌ജിദ് അൽഹാഫിസ് മുഹമ്മദ് ഇഖ്ബാൽ മൗലവി – 8.30.

. ചിറക്കടവ് മലമേൽ ജുമാ മസ്‌ജിദ്: ഹബീബുല്ല മൗലവി -7:30.

. മണിമല ബദരിയ ജുമാ മസ്‌ജി ദ്: നൗഷാദ് മൗലവി 9.00.

ഈദ് ഗാഹ്

. കാഞ്ഞിരപ്പള്ളി ജാസ് ഗ്രൗണ്ട് : മസ്‌ജിദുൽ ഹുദായുടെ നേതൃത്വത്തിൽ ഈദ് ഗാഹ്, ഇമാം മുഹമ്മദ് അസ്ലം – 7.30

. കാഞ്ഞിരപ്പള്ളി ആനത്താനം മൈതാനം: കേരള നദ്വത്തുൽ മുജാഹിദീൻ (കെഎൻഎം), ടൗൺ ഈദ് ഗാഹ് കമ്മിറ്റി എന്നി
വയുടെ നേതൃത്വത്തിൽ സലഫി മസ്ജിദിന്റെയും നേതൃത്വത്തിൽ ഈദ് ഗാഹ്, ഇമാം സ്വാലിഹ് ഈരാറ്റുപേട്ട – 7.15. (സ്ത്രീകൾക്കും സൗകര്യമുണ്ടായിരിക്കും)

. പൊൻകുന്നം പഞ്ചായത്ത് സ്റ്റേഡിയം: കെഎൻഎം നേതൃത്വത്തിൽ ഈദ് ഗാഹ്, യാസീൻ സ്വലാഹി – 7.15. (സ്ത്രീകൾക്കും സൗകര്യം ഉണ്ടായിരിക്കും )

error: Content is protected !!