ചേനപ്പാടി കടവനാൽക്കടവ് റോഡ് ഗതാഗത യോഗ്യമായി.
എരുമേലി : കഴിഞ്ഞ എട്ട് വർഷങ്ങളായി തകർന്നു കിടന്നിരുന്ന ചേനപ്പാടി കടവനാൽക്കടവ് റോഡിൽ ഇപ്പോൾ ഗതാഗത തടസമില്ല. 10,50,000 രൂപ പഞ്ചായത്ത് ഫണ്ട് ചെലവിട്ടാണ് റോഡിൽ നവീകരണ പണികൾ പൂർത്തിയാക്കിയതെന്ന് വാർഡ് അംഗം പി കെ തുളസി അറിയിച്ചു. കടവനാൽക്കടവ് മുതൽ ഹെൽത്ത് സെന്റർ വരെ ആണ് പണികൾ പൂർത്തിയായത്.
നവീകരിച്ച റോഡിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടന്നു. ഗതാഗത തടസമായി റോഡിൽ ആരോ വെച്ചിരുന്ന തടി ഇതോടൊപ്പം നീക്കി. ഏതോ സാമൂഹ്യ വിരുദ്ധർ ആണ് തടി വെച്ചിരുന്നത്. പണികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം വൈകിട്ട് തന്നെയാണ് ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടന ഭാഗമായി ലഡു വിതരണം നടന്നു. കഴിഞ്ഞ എട്ട് വർഷമായി റോഡ് തകർന്ന് കിടക്കുകയായിരുന്നു.