കാഞ്ഞിരപ്പള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് റംസാൻ വൃതം ഈ വർഷവും ഏറെ ആത്മാർത്ഥതയോടെ പൂർത്തിയാക്കി

കാഞ്ഞിരപ്പള്ളി : ഇത് രണ്ടാം വർഷമാണ് കാഞ്ഞിരപ്പള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് റംസാൻ വ്യതം എടുക്കുന്നത് . തന്റെ സഹ മുസ്ലീം മെംബർമാരും ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ഏറെ ഭക്തിയോടെയും, ആത്മാർത്ഥതയോടെയും നോമ്പനുഷ്ഠിച്ച് കണ്ടതോടെയാണ് അജിതയും നോമ്പെടുത്തു തുടങ്ങിയത്.

യാത്രയ്ക്കിടയിൽ നോമ്പുതുറക്കുവാനുള്ള സമയം ആകുമ്പോൾ ഏറ്റവും അടുത്തുള്ള മുസ്സീം പള്ളിയിൽ നിന്നും തന്റെ ഡ്രൈവർ സലീമിനെ കൊണ്ട് ഉലുവാ കഞ്ഞിയും ഇതര സാധനങ്ങളും വാങ്ങി നോമ്പുതുറക്കുകയാണ് പതിവ്. എല്ലാ ദിവസവും പുലർച്ചേ രണ്ടു മണിക്ക് എഴുന്നേറ്റ് ഇടയത്താഴം കഴിക്കും.

ക്രൈസ്തവരുടെ 50 നോമ്പും അറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള ഹിന്ദു നോമ്പും അജിത അനുഷ്ഠിക്കാറുണ്ട് . വിദ്യാർത്ഥികളായ മക്കൾ അഡ്വ: അപർണാ രതീഷ്, ആദിത്യൻ സി രതീഷ് എന്നിവരോടൊപ്പം മുണ്ടക്കയം കരിനിലയത്ത് ചെമ്പകശ്ശേരി തറവാട്ടിലാണ് താമസം . ഭർത്താവ് പരേതനായ രതീഷ്. സി പി ഐ എം നേതാവ് പരേതനായ വി കെ രാജപ്പന്റെ മരുമകളാണ് അജിതാ രതീഷ്.

error: Content is protected !!