കൂവപ്പള്ളി ഞർക്കലക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം
കൂവപ്പള്ളി ഞർക്കലക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. ശ്രീ ധർമ്മശാസ്താവും ഭദ്രാ ദേവിയുമാണ് പ്രധാന പ്രതിഷ്‌ഠകൾ . വിവിധ ജാതി മതങ്ങളിൽ പെട്ടവർ ഒരുമയോടെ ഒത്തുകൂടുന്ന അമ്പലത്തിൽ, ശബരിമല മണ്ഡലകാലത്തിൽ നിരവധി ഭക്തർ അയ്യപ്പഭക്തർ സന്ദർശനം നടത്താറുണ്ട് . എല്ലാ വർഷവും ധനുമാസത്തിലെ ആദ്യ ഞായറാഴ്ച അമ്പലത്തിൽ പൊങ്കാല മഹോത്സവം നടത്തിവരുന്നു .
ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം 2025 മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിനോദ് നമ്പൂതിരിയുടെ (പുന്നശ്ശേരി ഇല്ലം) മുഖ്യ കാർമ്മികത്വത്തിലും , ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മണിലാൽ നമ്പൂതിരിയുടെ (കുഴിപ്പള്ളി ഇല്ലം ) സഹകാർമ്മികത്വത്തിലും നടന്നു . നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത് അനുഗ്രഹങ്ങൾ നേടി .
സമാപന ദിനത്തിൽ നടന്ന പറ വയ്പ്പ് , കലശപൂജ, കലശാഭിഷേകം, ദീപാരാധന, സോപാനസംഗീതം, പുള്ളുവൻ പാട്ട് , സർപ്പപൂജ.. എന്നിവയുടെ ദൃശ്യങ്ങൾ കാണുക .