മേരീക്വീൻസ് ആശുപത്രിയിൽ സൗജന്യ രോഗ, സർജറി നിർണ്ണയ ക്യാമ്പ് ഏപ്രിൽ 3, 4, 5 തീയതികളിൽ..
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ രോഗ, സർജറി നിർണ്ണയ സൗകര്യമൊരുക്കി മെഗാ മെഡിക്കൽ ക്യാമ്പ് 2025 ഏപ്രിൽ 3, 4, 5 തീയതികളിൽ നടക്കും. മുൻകൂർ ബുക്കിംഗ് സൗകര്യത്തോടെ നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി, ഓർത്തോപീഡിക് ആൻഡ് ജോയിന്റ് റീപ്ലേസ്മെന്റ്, പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സർജറി, യൂറോളജി, ഗൈനക്കോളജി, ഇ എൻ ടി സർജറി വിഭാഗങ്ങളിൽ ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ ഡിജിറ്റൽ എക്സ്-റേ, അൾട്രാ സൗണ്ട് സ്കാനിംഗ്, സി ടി സ്കാൻ, എം.ആർ.ഐ സ്കാനിംഗ്, വിവിധ ലാബ് പരിശോധനകൾക്ക് എന്നിവയ്ക്ക് പ്രത്യേക നിരക്കിളവും ലഭ്യമാകും.
ഒപ്പം ആവശ്യമായ തുടർ ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും പ്രത്യേക നിരക്കിളവും ലഭ്യമാക്കിയിട്ടുണ്ട്. വെരിക്കോസ് വെയിൻ, സന്ധിവേദന, പൈൽസ്, ഫിസ്റ്റുല, കിഡ്‌നി സ്റ്റോൺ, ഹെർണിയ, തൈറോയിഡ്, മുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പ് മാറ്റിവെയ്ക്കൽ, സ്പോർട്സ് ഇഞ്ചുറിസ്, പ്രോസ്‌റേറ്റ് വീക്കം, ഗർഭാശയ മുഴകൾ, ശരീരത്തിൽ ഉണ്ടാകുന്ന വിവിധ മുഴകൾ, അലർജി പ്രശ്നങ്ങൾ തുടങ്ങിയ വിവിധ പ്രശ്നങ്ങൾക്കുള്ള ചികിത്സ ക്യാമ്പിൽ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആശുപത്രിയുമായി ബന്ധപെടുക .