കാഞ്ഞിരപ്പള്ളിയിൽ വനിതകൾക്കായി പഞ്ചായത്ത് വക മൾട്ടി ജിം പ്രവർത്തനം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ വനിതകൾക്ക് മാനസിക ശരീരികആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് 8 ലക്ഷം രൂപ ചിലവഴിച്ച് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ മൾട്ടി ജിം ആരംഭിച്ചു.
സർക്കാർ ചീഫ് വീപ്പ് ഉദ്‌ഘാടനം ചെയ്ത് നാടിന് സമർപ്പിച്ച ജിമ്മിൽ സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം.
സൗജന്യ നിരക്ക് ഈടാക്കി നിശ്ചിത സമയം പ്രാക്ടീസ് നൽകുവാൻ പരിചയസമ്പന്നയായ വനിതാ ട്രെയിനറെചുമതലപ്പെടുത്തിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് എതിർവശം പഞ്ചായത്ത് മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ്കിൽ പ്രവർത്തനം ആരംഭിച്ച ജിമ്മിൽ രാവിലെ 6 മാണി മുതൽ 9 മണി വരെയും വൈകുന്നേരം 6 മാണി മുതൽ 9 മണി വരെയും വനിതകൾക്ക് പ്രാക്ടീസ് ചെയ്യാൻ അവസരമുണ്ട്. പ്രതിമാസം ഫീസ് 300രൂപ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വാർഷിക ഫീസ് ഒരുമിച്ച് അടക്കുന്നവർക്ക് പ്രത്യേക പാക്കേജ് ഓഫർ പ്ലാൻ ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദ്‌ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ്യമാന്മാരായ റിജോ വാളാന്തറ, ബിജു ചക്കാല, മഞ്ജു ബിനോയ്, വാർഡ് മെമ്പർമാരായ റോസമ്മ തോമസ് ബേബി വട്ടക്കാട് അഡ്വ. പി എ ഷെമീർ, സി ഡി എസ് ചെയർ പേർഴ്സൺ ദീപ്തി ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത് എം എസ് എന്നിവർ സംസാരിച്ചു.