വഖഫ് ബില്ല് പിൻവലിക്കണം ; കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി പരിപാലന സമിതി പ്രതിഷേധയോഗം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : വഖഫ് ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി പരിപാലന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. പ്രതിഷേധയോഗം നൈനാർ പള്ളി ചീഫ് ഇമാം എ പി ഷിഫാർ മൗലവി അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഹാജി പി എം അബ്ദുൽ സലാം പാറയ്ക്കൽ അധ്യക്ഷനായി. സെക്രട്ടറി അർസാരി വാവർ , ട്രഷറർ ഷിബിലി വട്ടകപ്പാറ ,നാസർ മൗലവി എന്നിവർ സംസാരിച്ചു. നൈനാർ പള്ളി വളപ്പിലായിരുന്നു പ്രതിഷേധയോഗം നടത്തിയത്.

error: Content is protected !!