സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ അലുമിനി അസ്സോസിയേഷനും ഐ.എം.എ. കാഞ്ഞിരപ്പള്ളി ചാപ്‌റ്ററും ചേർന്ന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 6-ാം തീയതി ഞായറാഴ്‌ച രാവിലെ 9.30 മുതൽ 1:00 മണി വരെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തും.
ജനറല്‍ മെഡിസിൻ വിഭാഗം, അര്‍ബുദരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇ.എന്‍.റ്റി, ദന്തരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ജനറല്‍, ന്യൂറോ ആന്‍ഡ് യൂറോ സര്‍ജറി വിഭാഗങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള പ്രശസ്‌തരായ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും.
ബ്ലഡ് പ്രഷര്‍, ഷുഗര്‍ ചെക്കിംഗ്, നേത്ര പരിശോധന, ബി.എം.ഐ., ഇ.സി.ജി., പള്‍സ്, ഹിയറിംഗ് ടെസ്റ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ക്യാമ്പില്‍ ലഭിക്കും. പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, അലുമിനി അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോ. ജൂബിലന്റ് കിഴക്കേത്തോട്ടം, സെക്രട്ടറി ഡോ. മാത്യു പി തോമസ്, ഐ.എം.എ. കാഞ്ഞിരപ്പള്ളി പ്രസിഡന്റ് ഡോ. ടി.എം. ഗോപിനാഥപിള്ള തുടങ്ങിയവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കും.