ആകാശപ്പറവ കൂട്ടുകാരുടെ നേതൃത്വത്തിൽ പാപപരിഹാര യാത്ര നടത്തി.

ആകാശപ്പറവ കൂട്ടുകാരുടെ നേതൃത്വത്തിൽ മുണ്ടക്കയം മുപ്പത്തൊന്നാം മൈൽ സെന്റ് ജോൺ പോൾ പള്ളിയിൽനിന്ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിലേക്ക് ദേശീയ പാതയിലൂടെ നിരവധി വിശ്വാസികൾ കുരിശുകൾ കൈകളിലേന്തി, കുരിശിന്റെ വഴി ചൊല്ലിക്കൊണ്ട് പാപ പരിഹാരയാത്ര നടത്തി . രാവിലെ 7.30ന് വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച യാത്ര വൈകുന്നേരം അഞ്ചിന് സമാപിച്ചു. പാപ പരിഹാരയാത്രയിൽ മാർ ജേക്കബ് മുരിക്കൻ പ്രാരംഭ സന്ദേശവും മാർ ജോസ് പുളിക്കൽ സമാപന സന്ദേശവും മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ മുഖ്യ സന്ദേശവും നൽകി.

error: Content is protected !!