KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പമ്പാവാലിയിൽ അങ്കത്തിന് അളിയൻമാർ.

കണമല : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ ശ്രദ്ധേയമാകുന്നു പമ്പാവാലി വാർഡ്. ഇടതു, വലതു മുന്നണികളിലെ സ്ഥാനാർത്ഥികൾ അടുത്ത ബന്ധുക്കൾ ആണെന്നതാണ് പ്രത്യേകത. ഇടതു മുന്നണി സ്ഥാനാർത്ഥി സിപിഎമ്മിലെ സിബി കൊറ്റനല്ലൂരിന്റെ സഹോദരിയുടെ ഭർത്താവ് ആണ് യുഡിഎഫി ലെ കോൺഗ്രസ്‌ സ്ഥാനാർത്ഥി ജോസഫ് പുതിയത്ത്. അതേസമയം രാഷ്ട്രീയത്തിൽ മാത്രം ആണ് വിയോജിപ്പെന്നും കുടുംബ ബന്ധത്തിൽ തികഞ്ഞ സൗഹൃദമാണുള്ളതെന്നും ഇരുവരും പറയുന്നു. കണമല സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗമായ സിബി മുമ്പ് പഞ്ചായത്ത്‌ അംഗമായി വിജയിച്ചിട്ടുണ്ട്. കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ജോസഫ് നിലവിൽ പാർട്ടിയുടെ ബ്ലോക്ക്‌ ജനറൽ സെക്രട്ടറിയാണ്. അതേസമയം ഇരുവരിൽ ആർക്ക് വോട്ട് നൽകണമെന്ന കൺഫ്യൂഷനിലാണ് ജോസഫിന്റെ ഭാര്യയായ സിബിയുടെ പെങ്ങളുൾപ്പടെ ബന്ധുക്കൾ. എന്നാൽ ഈ കൺഫ്യൂഷൻ പാർട്ടി പ്രവർത്തകരിൽ ഇല്ലന്ന് ഇരുവരും പറയുന്നു. ഇരു പക്ഷത്തെയും പാർട്ടി പ്രവർത്തകർ ശക്തമായ പ്രചരണം തുടങ്ങിയിരിക്കുകയാണ്. വാർഡിൽ ശക്തമായ സ്വതന്ത്ര സ്ഥാനാർത്ഥിയായി ടോം വർഗീസ് കാലാപ്പറമ്പനുമുണ്ട്.

error: Content is protected !!