KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുനർനിർമ്മാണം നടത്തിയ ചാത്തൻ പ്ലാപ്പള്ളി- കൂന്തൻപാറ-കളത്വ റോഡ് ഉദ്‌ഘാടനം ചെയ്തു.

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ചാത്തൻ പ്ലാപ്പള്ളി- കൂന്തൻപാറ-കളത്വ റോഡിന്റെ പൂർത്തീകരിക്കാൻ അവശേഷിച്ചിരുന്ന ഭാഗം എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കിയതിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു.

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ ദുർഘട പ്രദേശമായ ചാത്തൻ പ്ലാപ്പള്ളിയിൽ നിന്നും കൂട്ടിക്കൽ-പ്ലാപ്പള്ളി റോഡിനെയും, ഏന്തയാർ – കൈപ്പള്ളി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ചാത്തൻ പ്ലാപ്പള്ളി- കൂന്തൻപാറ റോഡ്. പ്രദേശവാസികളുടെ ഏക ഗതാഗത മാർഗവും ഈ റോഡ് മാത്രമാണ്. ഈ റോഡ് കളത്വ ഭാഗത്ത് കൈപ്പള്ളി- ഏന്തയാർ റോഡുമായി ചേരുന്ന ഭാഗം ഗതാഗതയോഗ്യമായ നിലയിൽ പൂർത്തീകരിച്ചിരുന്നില്ല. അതിനാൽ തന്നെ റോഡ് പൂർത്തീകരിച്ചതോടെ പ്രദേശവാസികളുടെ യാത്രാസൗകര്യം ഏറെ വർധിക്കുകയും നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം റോഡ് യാഥാർത്ഥ്യമാവുകയും ചെയ്തു. കോരിച്ചൊരിഞ്ഞ മഴയെയും അവഗണിച്ച് പ്രദേശവാസികൾ ഒന്നടങ്കം ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!