അൽഫോൻസ് കണ്ണന്താനം ഐ.എ.എസ് കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർഥി

കാഞ്ഞിരപ്പള്ളി : ബിജെപിയുടെ “എ” ക്ലാസ് മണ്ഡലമായി കരുതപ്പെടുന്ന കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ ഇന്ത്യയിലെതന്നെ എ ക്ലാസ് വ്യക്തിത്വമായ മുൻ കേന്ദ്രമന്ത്രി കെ. ജെ. അൽഫോൻസ് കണ്ണന്താനം ഐ.എ.എസ് ബിജെപി സ്ഥാനാർഥിയായി എത്തുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ വിഖ്യാതനായ അൽഫോൻസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ എത്തുന്നതോടെ മണ്ഡലത്തിലെ മത്സരം തീപാറുമെന്ന് ഉറപ്പായി.

2006 -മുതൽ 2011 വരെ കാഞ്ഞിരപ്പള്ളിയിലെ എംഎൽഎ ആയിരുന്നഅൽഫോൻസ് കണ്ണന്താനം, കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ നിരവധി വികസന പ്രവർത്തനങ്ങൾ മികവോടെ നടത്തി , കേരളത്തിന് തന്നെ മാതൃകയായിരുന്നു. തികഞ്ഞ അഭിമാനത്തോടെ അദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുവാനായി തിരികെ എത്തുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കാഞ്ഞിരപ്പള്ളി എംഎൽഎ ആയിരിക്കുന്ന സമയത്ത്, തുടക്കമിട്ട കാഞ്ഞിരപ്പള്ളി ബൈപാസ് പത്തു വർഷത്തിന് ശേഷവും, അധികം മുൻപോട്ടു പോകാത്ത അവസ്ഥയിൽ നിന്നും ശാപമോക്ഷം നൽകുവാൻ അൽഫോൻസ് കണ്ണന്താനം വീണ്ടുമെത്തുമ്പോൾ, വികസനമുരടിപ്പിൽ പെട്ട് വലയുന്ന കാഞ്ഞിരപ്പള്ളിക്കാർക്ക് ഏറെ പ്രതീക്ഷയാണുള്ളത് . എരുമേലിയിൽ വിമാനത്താവളവം ആരംഭിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചതും, കാഞ്ഞിരപ്പള്ളിയിലെ കരിമ്പുകയം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതും അൽഫോൻസ് കണ്ണന്താനമാണ് എന്ന വസ്തുതയും കാഞ്ഞിരപ്പളളിയിലെ പ്രദേശവാസികൾ നന്ദിപൂർവമാണ് സ്മരിക്കുന്നത് . അതിനാൽ തന്നെ കാഞ്ഞിരപ്പള്ളിയിൽ ഇത്തവണ ഒരു മികച്ച മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്

error: Content is protected !!