KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിമലയാറ്റിലടിഞ്ഞ മാലിന്യം നീക്കി

മുണ്ടക്കയം : വേനൽമഴയിൽ മണിമലയാറ്റിൽ അടിഞ്ഞുകൂടിയ മാലിന്യം പഞ്ചായത്ത് നീക്കംചെയ്തു. വേനൽ ആരംഭിച്ചശേഷം തുടർച്ചയായ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്നാണ് പുല്ലകയാറ്റിൽനിന്നും മണിമലയാറിന്റെ കൈത്തോടുകളിൽനിന്നും വൻതോതിൽ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ മണിമലയാറിൽ ഒഴുകിയെത്തിയത്. മണിമലയാറ്റിലെ ഉപ്പു നീറ്റുകയത്തിലുള്ള ജല അതോറിറ്റിയുടെ പമ്പ് ഹൗസിന്റെ സമീപത്തെ ചെക്ക്ഡാമിലാണ് മാലിന്യം കൂടുതൽ അടിഞ്ഞുകൂടിയത്. പകർച്ചവ്യാധി വ്യാപനം മുൻകൂട്ടി കണ്ടാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ ആറ്റിലെ മാലിന്യംനീക്കിയത്. 

error: Content is protected !!