പി.സി.ജോർജ് തിങ്കളാഴ്ച പത്രിക നൽകും

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലം കേരള ജനപക്ഷം സെക്യുലർ സ്ഥാനാർഥി പി.സി.ജോർജ് തിങ്കളാഴ്ച 11-ന് ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിങ്‌ ഓഫീസർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കും. ഒൻപതാം തവണയാണ് പി.സി.ജോർജ് മത്സരരംഗത്തിറങ്ങുന്നത്. 1980, 1982, 1987, 1991, 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളിൽ പി.സി.ജോർജ് പൂഞ്ഞാറിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2016-ൽ കേരള നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തിക്കൊണ്ട് 27,821 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

error: Content is protected !!