ഡോ. എൻ.ജയരാജ് 18-ന് പത്രിക സമർപ്പിക്കും

കാഞ്ഞിരപ്പള്ളി : നിയോജകമണ്ഡലം എ ൽ.ഡി.എഫ്. സ്ഥാനാർഥി ഡോ. എൻ.ജയരാജ് 18-ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഈ തിരഞ്ഞെടുപ്പ് എൽ.ഡി.എഫ്. സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഡോ. എൻ.ജയരാജ് പറഞ്ഞു. 

ഇടതുപക്ഷ സർക്കാരിന് മാത്രമേ വർഗീയ ശക്തികൾക്കെതിരേ പ്രതിരോധം സൃഷ്ടിക്കാനാകൂ. നിരവധി വികസനപ്രവർത്തനങ്ങൾ മണ്ഡലത്തിലെത്തിക്കാൻ കഴിഞ്ഞു. 500 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടത്തിയതെന്നും എൽ.എൽ.എ. പത്രസമ്മേളനത്തിൽ പറഞ്ഞു.

എൽ.ഡി.എഫ്. നേതാക്കളായ ഗിരീഷ് എസ്.നായർ, എം.എ.ഷാജി, എ.എം.മാത്യു, ജെസി ഷാജൻ, കെ.എച്ച്.റസാഖ്, ജോബി കേളിയംപറമ്പിൽ, ജോസ് മടുക്കക്കുഴി, ഷെമീർ അഞ്ചിലിപ്പ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ സന്യാസമഠങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. ടൗണിലെ കടകളിലും വഴിയാത്രക്കാരോടും വോട്ടുതേടി. ഞായറാഴ്ച മണിമല, വെള്ളാവൂർ എന്നിവിടങ്ങളിൽ പ്രചാരണം നടത്തും.

error: Content is protected !!