എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നാളെമുതൽ സ്ഥിരം വാക്സിനേഷൻ

 

കോട്ടയം : ജില്ലയിൽ തിങ്കളാഴ്ച മുതൽ എല്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ആരോഗ്യകേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ എം.അഞ്ജന അറിയിച്ചു.

60 വയസ്സിനുമുകളിലുള്ള എല്ലാവർക്കും വാക്സിൻ വിതരണം അതിവേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം.

ആരോഗ്യകേന്ദ്രങ്ങൾക്കുപുറമേ തിരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥാപനങ്ങളിലും 16 സ്വകാര്യ ആശുപത്രികളിലും പ്രതിരോധ കുത്തിവയ്പ് ലഭ്യമാകും. വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ രജിസ്ട്രേഷൻ വേളയിൽ പോർട്ടലിൽനിന്ന് അറിയാൻ കഴിയും. ജനറൽ, താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വാക്‌സിൻ നൽകും. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുസ്ഥാപനങ്ങളിലും വാക്സിൻ സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ച നിരക്കായ 250 രൂപ നൽകണം.

www.cowin.gov.in എന്ന പോർട്ടലിൽ ഫോൺനമ്പർ, ആധാർ അല്ലെങ്കിൽ മറ്റു അംഗീകൃത തിരിച്ചറിയൽ രേഖയുടെ നമ്പർ എന്നിവ നൽകി രജിസ്റ്റർചെയ്ത് അനുവദിക്കപ്പെടുന്ന കേന്ദ്രത്തിലെത്തുന്നതാണ് അഭികാമ്യം.

error: Content is protected !!