ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ ..

കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയിൽ ഉൾപ്പെട്ട, കാഞ്ഞിരപ്പളളി, പാറത്തോട്, ചിറക്കടവ്, എരുമേലി, മണിമല ,എലിക്കുളം, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകളിലെ ഇന്നത്തെ പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം ..

നമ്മുടെ നാടിന്റെ സ്പന്ദനങ്ങൾ നേരിട്ടറിയുവാൻ “കാഞ്ഞിരപ്പള്ളി ന്യൂസ്” വായന പതിവാക്കുക.. രാവിലെ 7 AM മുതൽ വൈകിട്ട് 7 PM വരെ, തുടർച്ചയായി പുതിയ വാർത്തകളുടെ അപ്‌ഡേഷൻ നടത്തുന്നതിനാൽ, നമ്മുടെ നാട്ടിലെ ഏറ്റവും പുതിയ വാർത്തകൾ ചൂടോടെ അറിയുവാൻ ഈ സൈറ്റിലെ സന്ദർശനം പതിവാക്കുക :

പൊൻകുന്നം മുഹിയുദീൻ ജുമാ മസ്ദിജിന്റെ ഓഫീസിൽ മോഷണം

27 – ന് രാത്രി പൊൻകുന്നം മുഹിയുദീൻ ജുമാ മസ്ദിജിന്റെ ഓഫീസിൽ മോഷണം നടത്തിയ ആളുടെ CC TV ദൃശ്യമാണ്.
ഈ ആളെക്കുറിച്ച് എന്തെങ്കിലും അറിവുള്ളവർ പൊൻകുന്നം പോലീസ് സ്റ്റേഷനുമായോ, പൊൻകുന്നം മസ്ദിജ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു .
പൊൻകുന്നം പോലീസ് സ്റ്റേഷൻ -04828 22 1240
ജമാഅത്ത് സെക്രട്ടറി P S അബ്ദുൾ മജീദ് 9447038386

യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രിയിൽ മുറ്റത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
രാവിലെ വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തി പരിശോധന നടത്തി തിരികെ വീട്ടിലെത്തിയപ്പോൾ വീണ്ടും കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരികെ ജനറൽ ആശുപത്രിയിൽ എത്തിയെങ്കിലും ആശുപത്രി മുറ്റത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
കപ്പാട് തട്ടുങ്കൽ ജോജി (കണ്ണൻ ) 42-ആണ് മരണമടഞ്ഞത്. ഭാര്യ അമ്പിളി മക്കൾ അജയ്, അശ്വതി, ആതിര . സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

എംഎൽഎ പ്രതിഭാ പുരസ്കാര സമർപ്പണം 30ന്

കാഞ്ഞിരപ്പള്ളി ∙ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർഥികൾക്കും ഫ്യൂച്ചർ സ്റ്റാർസ് എജ്യുക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഏർപ്പെടുത്തിയിരിക്കുന്ന പ്രതിഭാ പുരസ്കാരം, നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള എക്സലൻസ് അവാർഡ് വിതരണവും 30ന് ഉച്ചകഴിഞ്ഞ് 2ന് സെന്റ് ഡൊമിനിക്സ് കോളജിന്റെ ഓഡിറ്റോറിയത്തിൽ നടത്തും.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലത്തിലെ അൻപതോളം സ്കൂളുകളിൽ നിന്നു എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എപ്ലസ് നേടിയ വിദ്യാർഥികളും നിയോജക മണ്ഡലത്തിൽ നിന്നു പുറത്തുനിന്നുള്ള സ്കൂളുകളിൽ പഠിച്ച് എ പ്ലസ് നേടിയ നിയോജക മണ്ഡലം പരിധിയിൽ താമസക്കാരുമായ വിദ്യാർഥികളാണ് പ്രതിഭാ പുരസ്കാരത്തിന് അർഹരായിട്ടുള്ളത്.

കർഷകർക്കായി ഏകദിന പരിശീലനം

ചിറക്കടവ് :കൃഷിഭവന്റെ നേതൃത്വത്തിൽ സംയോജിത കൃഷി രീതികൾ എന്ന വിഷയത്തിൽ കർഷകർക്കായി നടത്തിയ ഏകദിന പരിശീലനം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.കൃഷി ആഫീസർ ടി.ആർ.സ്വപ്ന, എസ്.എസ്.ടിങ്കി തുടങ്ങിയവർ സംസാരിച്ചു.എ.ടി.എം.എ മുൻ പ്രെജക്ട് ഡയറക്ടർ കെ.ജെ.ഗീത ക്ലാസ്സ് നയിച്ചു.

സംയോജിത കൃഷി രീതിയിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ ഇരുപതോളം വാർഡുകളിൽ നിന്ന് അൻപതോളം കർഷകർ പങ്കെടുത്തു.

മുൻ മന്ത്രി കെ.നാരായണക്കുറുപ്പിന്റെ ചരമവാർഷികാചരണം

പൊൻകുന്നം മുൻ മന്ത്രി കെ. നാരായണക്കുറുപ്പിന്റെ 11-ാം ചരമവാർഷികാചരണം 30-ന് 2.30- ന് പൊൻകുന്നം വ്യാപാരഭവനിൽ നടത്തും. കെ .നാരായണക്കുറുപ്പ് ഫൗണ്ടേഷനാണ് സംഘാടനം.
മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി .ആർ. ശ്രീകുമാർ അധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് പങ്കെടുക്കും.

പൊൻകുന്നം ഗവ.എച്ച്എസ്എസ് സ്‌കൂൾ മൈതാനത്തെ മഴവെള്ളം റോഡിലേക്ക്; യാത്ര ദുരിതമായി.

പൊൻകുന്നം ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ മൈതാനത്തു വീഴുന്ന മഴവെള്ളം സ്കൂളിനു മുൻപിലൂടെ കടന്നു പോകുന്ന ദേശീയപാതയിലേക്ക് ഒഴുകിയെത്തി യാത്ര ദുരിതമായി. നവകേരള സദസ്സിനു വേദിയൊരുക്കാൻ വേണ്ടി ഇവിടെയുണ്ടായിരുന്ന പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റിയാണ് വിശാലമായ മൈതാനം ഒരുക്കിയത് വെള്ളം റോഡിലേക്ക് വീഴുന്ന വിധമാണ് മതിലിൽ ഓവുചാലുകൾ സ്ഥാപിച്ചിരിക്കുന്നത്.

പാതയോരത്തെ ഓടയുടെ സ്ലാബിനു മുകളിൽ വീഴുന്ന വെള്ളം റോഡിലേക്കും നിരന്ന് ഒഴുകുകയാണ്. ഇറക്കവും കൂടിയായ ഇവിടെ വീഴുന്ന വെള്ളം താഴെ കെവിഎംഎസ് കവലയും പിന്നിട്ട് ദേശീയപാതയിലൂടെ ഏറെ ദൂരം കുത്തിയൊഴുകി റോഡിന് നാശമുണ്ടാക്കുന്ന സ്ഥിതിയാണ് ഓവുചാലുകളിൽ പൈപ്പ് സ്ഥാപിച്ച് ഓടയിലേക്ക് വെള്ളമൊഴുക്കി വിടണമെന്ന് ആവശ്യം ശക്തമായി.

എരുമേലി-ചേനപ്പാടി റോഡ് ഗതാഗതയോഗ്യമാക്കുവാൻ പരിശ്രമിക്കുമെന്ന് ജന പ്രതിനിധികൾ.

എരുമേലി: എരുമേലി-കാരിത്തോട്-ചേനപ്പാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വിളിച്ചുചേർത്ത യോഗത്തിൽ നിർമാണം നടത്തുന്നതിന് മന്ത്രി, എംഎൽഎ എന്നിവരുമായും മരാമത്ത് വകുപ്പിലും ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാമെന്ന് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ. ഈ പാതയോട് അനുബന്ധിച്ചുള്ള സമാന്തരപാത കോൺക്രീറ്റ് ചെയ്യാൻ 10 ലക്ഷം രൂപ അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ പറഞ്ഞു. അനുബന്ധ പാതയുടെ തുടർഭാഗം കോൺ ക്രീറ്റ് ചെയ്യാൻ തുടർന്ന് പത്തു ല ക്ഷം കൂടി അനുവദിക്കും.

കാരിത്തോട് കുരിശുപള്ളി പാരീഷ് ഹാളിൽ ചേർന്ന യോഗത്തിലാണ് റോഡിന്റെ ശോചനീയ സ്ഥിതി ചർച്ചചെയ്തത്. കഴിഞ്ഞയിടെ ഫണ്ട് അനുവദിച്ചെന്ന് അറിയിച്ചിരുന്നെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം നടപടികളായില്ല.

മരാമത്ത് മന്ത്രി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ആ ന്റോ ആന്റണി എംപി എന്നിവരു മായി ബന്ധപ്പെട്ട് റോഡ് നിർമാണം നടത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഒഴക്കനാട് വാർഡ് അംഗം അനിത, ചെറുവള്ളി എസ്റ്റേറ്റ് വാർഡ് അംഗം അനിശ്രീ സാബു, ബ്ലോക്ക് പ ഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. എസ്. കൃഷ്ണകുമാർ എന്നിവർ യോഗത്തിൽ അറിയിച്ചു. വിവിധ കക്ഷി നേതാക്കളായ അനിയൻ എരുമേലി, എസ്. സാബു, സതീശൻ, വിനോദ് തോപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

മുഖ്യമന്ത്രിക്ക് നിവേദനം നൽകി

എരുമേലി ∙ അങ്കമാലി- ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ചെലവ് പങ്കിടുന്നത് സംബന്ധിച്ച് റെയിൽവേക്കു എത്രയും വേഗത്തിൽ ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ശബരി റെയിൽവേ കർമസമിതി ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കർമസമിതി ഭാരവാഹികളായ ഡിജോ കാപ്പൻ, ബാബുപോൾ, ജിജോ പനച്ചിനാനി തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

നഷ്ടപ്പെട്ട ബാഗും രേഖകളും തിരികെ കിട്ടി

പനമറ്റം: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ ക്ലാസിൽ ചേരാൻ വന്ന കുട്ടിയുടെ പിതാവ് ഇടക്കുന്നം പുതുവൽപുരയിടം അനീസുദീനിന്റെ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആർ.സി.ബുക്ക് എന്നിവ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത് തിരികെ കിട്ടി. കാഞ്ഞിരപ്പള്ളി പൂതക്കുഴി-പട്ടിമറ്റം റോഡിൽ ഫാബീസ് ഓഡിറ്റോറിയത്തിന് സമീപത്തുനിന്നാണ് ബാഗ് കിട്ടിയത്. രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ല. 

അഭയൻ അനുസ്‌മരണം

പൊൻകുന്നം യുവസാംസ്‌കാരിക പ്രവർത്തകനായിരുന്ന അഭയൻ ചരമവാർഷികാചരണം ജനകീയവായനശാലയും അഭയൻസ്മാരക കേന്ദ്രവും ചേർന്ന് നടത്തി. സി.ഐ.ടി.യു. അഖിലേന്ത്യാസെക്രട്ടറി എ.ആർ. സിന്ധു ഉദ്ഘാടനം ചെയ്തു. കിസാൻസഭ ഫിനാൻസ് സെക്രട്ട റി പി. കൃഷ്ണപ്രസാദ്, അഡ്വ.ഗിരീഷ് എസ്‌. നായർ, ബി. സുനിൽ, ടി.എ സ്. ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് സെക്‌ഷണൽ പ്രസിഡൻ്റ് ഡോ. സെബാസ്റ്റ്യൻ ജോസഫ് അഭയൻ സ്മാരകപ്രഭാഷണം നടത്തി.

പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി പരിഗണയിൽ ; മലയോര മേഖലയിൽ ആഹ്ലാദം ..

എരുമേലി ∙ പട്ടയഭൂമിയിലെ മരം മുറിക്കാൻ കർഷകർക്ക് അനുമതി നൽകാനുള്ള സർക്കാർ നീക്കം മലയോര മേഖലയിലെ കർഷകർക്ക് അനുഗ്രഹമാകും. കേരള ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം കൈവശഭൂമിക്ക് പട്ടയം ലഭിച്ച കൃഷിക്കാർക്ക് തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയിൽ പട്ടയം ലഭിച്ചതിനുശേഷം നട്ടുവളർത്തിയതും കിളിർത്ത് വന്നതുമായ ചന്ദനം ഒഴികെയുള്ള എല്ലാ വൃക്ഷങ്ങളും വെട്ടിയെടുക്കുന്നതിന് അധികാരം നൽകുന്ന ചട്ടഭേദഗതിയാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.

നിയമ വകുപ്പിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മരം മുറിക്കുന്നതിന് കർഷകരുടെ അവകാശം ഉറപ്പുവരുത്തിക്കൊണ്ട് ചട്ട ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി കെ. രാജൻ നിയമസഭയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ നൽകിയ സബ്മിഷന് മറുപടി നൽകുകയായിരുന്നു. ‌

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : https://kanjirappallynews.com/?p=20796

കുമാരൻ ചേട്ടന് അഭയ ഭവൻ അത്താണിയായി.

കാഞ്ഞിരപ്പള്ളി : അനാഥനായ കുമരച്ചംപറമ്പിൽ കുമാരൻ ചേട്ടന് പാലമ്പ്ര റയിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി അഭയ ഭവൻ അത്താണിയായി.
എരുമേലി മുട്ടപ്പള്ളി സ്വദേശിയായ കുമാരൻ ചേട്ടൻ കടതിണ്ണകളിലും റബ്ബർ ഷീറ്റ് അടിക്കുന്ന റബ്ബർ പുരകളിലുമാണ് അന്തിയുറങ്ങിയിരുന്നത്. തനിയെ നടക്കാൻ പോലും കഴിയാത്ത കുമാരൻ ചേട്ടനെ എരുമേലി പഞ്ചായത്ത് അംഗം എം എസ് സതീഷ് കുമാർ പാറത്തോട് പഞ്ചായത്ത് അംഗം സിന്ധു മോഹനുമായി ബന്ധപ്പെട്ടാണ് പാലമ്പ്ര യിൽ പ്രവർത്തിക്കുന്ന അഭയ ഭവനിൽ എത്തിച്ചത്.

ഇയാൾക്ക് ആധാർ കാർഡില്ലായിരുന്നു. ഇരുപഞ്ചായത്ത് മെംബർമാരും കൂടി കുമാരനെ കാഞ്ഞിരപ്പള്ളി അക്ഷയ കേന്ദ്രത്തിലെത്തിച്ച് ആധാർ കാർഡും തിരിച്ചറിയൽ കാർഡും എടുക്കുവാൻ സഹായിച്ചു .എം എസ് ജോസഫ് എന്നയാൾ ഇയാൾക്ക് പുതുവസ്ത്രവും നൽകി. അനാഥത്വത്തിനും അസുഖത്തിനുമിടയിലും മറക്കാതെ കുമാരൻ ചേട്ടൻ തന്റെ പഴയ ഐഡി കാർഡ് സൂക്ഷിച്ചു വെച്ചിരുന്നതുകൊണ്ട് ആധാർ കാർഡ് എടുക്കൽ എളുപ്പമായി.

നിലവിൽ കുമാരൻ ചേട്ടൻ അഭയ ഭവനിലെ സിസ്റ്റർമാരുടെ പരിചരണത്തിൽ കഴിയുന്നു .

കൂരാലി-തമ്പലക്കാട് വഴിയോരത്ത് മാലിന്യം തള്ളുന്നു

കൂരാലി :കൂരാലി-തമ്പലക്കാട്
റോഡിലെ യാത്ര ദുസ്സഹമാക്കി മാലിന്യംതള്ളൽ. വഴിയോരത്തെ പൊന്തക്കാടുകളിൽ നിറയെ മാലിന്യം ഉപേക്ഷിക്കുകയാണ്. പുലർച്ചെ വാഹനങ്ങളിലെത്തുന്നവർ റോഡിൻ്റെ വിവിധഭാഗങ്ങളിൽ ചാക്കിൽ നിറച്ച മാലിന്യം ഉപേക്ഷിച്ച് കടക്കുകയാണ്. കാ റ്ററിങ് അവശിഷ്ടങ്ങൾ, വീട്ടുമാലിന്യം എന്നിവയെല്ലാം ചീഞ്ഞ ളിഞ്ഞ് പരിസരം ദുർഗന്ധപൂരിതമാണ്.

സ്ഥിരമായി മാലിന്യം തള്ളുന്ന ഭാഗങ്ങളിൽ ക്യാമറ സ്ഥാപിക്കുകയും പ്രശ്നക്കാരുടെ പേരിൽ നടപടി സ്വീകരിക്കുകയും വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

കശുമാവ് തൈ വിതരണം നടത്തി

വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിൽ നടത്തുന്ന കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണം ആരംഭിച്ചു . സംസ്ഥാന കശുമാവ് കൃഷി വ്യാപന ഏജൻസിയും പഞ്ചായത്തും ചേർന്ന് സൗജന്യമായിട്ടാണ് തൈകൾ നൽകുന്നത്.മൂന്നാം വർഷം ഫലം തരുന്ന അത്യുൽപാദനശേഷിയുള്ള 4500 കശുമാവ് ഗ്രാഫ്റ്റുകളാണ് വിതരണം ചെയ്യുന്നത്.അധികം പൊക്കം വയ്ക്കാത്ത പടരാതെ നിയന്ത്രിച്ച് വളർത്താവുന്ന തരം തൈകളാണ്.

10 സെൻറ് സ്ഥലം ഉള്ള വ്യക്തികൾക്ക് 8 തൈകൾ മുതൽ സ്ഥല ലഭ്യതയ്ക്ക് അനുസരിച്ച് അപേക്ഷ നൽകിയവർക്ക് ആവശ്യാനുസരണം തൈകൾ    നൽകും.ആദ്യം അപേക്ഷ നൽകിയ കർഷകർക്കുള്ള 3000 തൈകളുടെ വിതരണമാണ് ബുധനാഴ്ച പൂർത്തിയായത്.അടുത്തഘട്ട വിതരണം ഓഗസ്റ്റിൽ നടക്കും.തൈകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി.റെജി ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ ജി.അരുൺകുമാർ,പഞ്ചായത്തംഗം  ജിബി പൊടിപാറ,കൃഷി അസിസ്റ്റൻ്റുമാരായ എസ്.സബീർ,കെ.എൻ.ജയ്നി,ക്യാഷ്യു വികസന ഏജൻസി കോഡിനേറ്റർ വീണാമോൾ എന്നിവർ സംസാരിച്ചു

നിവേദനം നൽകി

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയുടെ കാന്റീൻ ശുചിത്വം പാലിച്ച് ഉടൻ തുറന്നു പ്രവർത്തിക്കണമെന്നും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പൊൻകുന്നം മേഖലാ കമ്മിറ്റി ആശുപത്രി സൂ പ്രണ്ടിന് നിവേദനം നൽകി.

പാതയോരങ്ങളിൽ കേടുപിടിച്ചു നിൽക്കുന്ന മരങ്ങൾ അപകടഭീഷണി

കാഞ്ഞിരപ്പള്ളി ∙ മഴയ്ക്കൊപ്പം കാറ്റ് ശക്തം. മലയോര മേഖലയിലെ പാതയോരങ്ങളിൽ ഉണങ്ങിയും കേടുപിടിച്ചും നിൽക്കുന്ന മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. മരങ്ങളുടെ ശിഖരങ്ങൾ റോഡിലേക്ക് ചാഞ്ഞാണു നിൽക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും ഇവ നിലം പതിക്കാനുള്ള സാധ്യതയേറെയാണ്.

പരാതികളുണ്ടെങ്കിലും ഇവ വെട്ടിമാറ്റാനുള്ള നടപടിക്രമങ്ങളാണ് യഥാസമയം വെട്ടിമാറ്റാൻ കഴിയാതെ വരുന്നത്. മരങ്ങളുടെ കാലപ്പഴക്കം കണക്കാക്കി പകരം മരങ്ങൾ മുൻകൂട്ടി വച്ചുപിടിപ്പിച്ച ശേഷം ഇവ വെട്ടിമാറ്റി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് ആവശ്യം.

എല്ലാ വർഷവും മലയോരപാതകളിൽ മരങ്ങൾ വീണ് അപകടങ്ങളും ഗതാഗതതടസ്സവും ഉണ്ടാകാറുണ്ട്. എന്നാൽ, ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ മുൻകൂട്ടി ചെയ്യാറില്ല. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഇത്തരം മരങ്ങളും ശിഖരങ്ങളും ഇത്തവണ വെട്ടിമാറ്റിയുമില്ല. ദേശീയപാത, കാഞ്ഞിരപ്പള്ളി -എരുമേലി റോഡ്, കാഞ്ഞിരപ്പള്ളി – മണിമല റോഡ് തുടങ്ങി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാതയോരങ്ങളിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായി.

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
https://kanjirappallynews.com/?p=20822

‘ഭൂപരിഷ്കരണ നിയമത്തിന് മാറ്റം വേണം’ : കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് കമ്മിറ്റി
മുണ്ടക്കയം ∙ 1970ൽ കേരള നിയമസഭ പാസാക്കിയ ഭൂപരിഷ്കരണ നിയമത്തിന് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വേണമെന്ന് കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

വർധിച്ചു വരുന്ന ഗാർഹിക – പാർപ്പിട ആവശ്യങ്ങൾക്കായി, തോട്ടം ഭൂമിയിൽ, ഭവന നിർമിതിക്കുള്ള അനുമതി നൽകണമെന്നും അതിനു വേണ്ടി, ഹൈക്കോടതിയെ ആശ്രയിക്കേണ്ടി വരുന്നത്, സാധാരണ ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു.

കൂടാതെ ലാഭകരമല്ലാത്ത വിളകളിൽ നിന്നും മറ്റു വിളമാറ്റ കൃഷിക്കു അനുമതി നൽകണം. ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര അധ്യക്ഷത വഹിച്ചു.

ലിഫ്റ്റുമില്ല വെള്ളവുമില്ല പൊൻകുന്നം മിനി സിവിൽ സ്റ്റേഷന്റെ പ്രാരാബ്ധങ്ങൾക്ക് അറുതി വരുത്തണം : ബിജെപി

പൊൻകുന്നം :- പൊൻകുന്നം മിനി സിവിൽ സ്റ്റേഷന്റെ പ്രാരാബ്ധങ്ങൾക്ക് സ്ഥിരമായ പരിഹാരം കണ്ടെത്തണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി ജി ഹരിലാൽ ആവശ്യപ്പെട്ടു. കറണ്ട് കുടിശ്ശിക നൽകാത്തതിനെ തുടർന്ന് സിവിൽ സ്റ്റേഷനിലെ ലിപ്റ്റും കുടിവെള്ള വിതരണവും നിലച്ചിരിക്കുകയാണ്. നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന മിന്നിയിൽ സിവിൽ സ്റ്റേഷനിൽ നൂറുകണക്കിന് ആളുകളാണ് ദിവസേന എത്തിച്ചേരുന്നത്.

ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള വെള്ളം പോലും സിവിൽ സ്റ്റേഷനിൽ ലഭ്യമല്ല. പ്രായമേറിയ ആളുകക്ക് സഹായകരമാകുന്ന ലിഫ്റ്റും പ്രവർത്തിക്കുന്നില്ല. സിവിൽ സ്റ്റേഷനിലെ ജല വിതരണം മുൻപും പല സമയങ്ങളിലും തടസ്സപ്പെട്ടിട്ടുണ്ട്. സിവിൽ സ്റ്റേഷനിലെ പൊതു ശൗചാലയങ്ങളും പൂർണമായി പ്രവർത്തിക്കുന്നില്ല.

സിവിൽ സ്റ്റേഷന്റെ സുഗമമായ നടത്തിപ്പിനുള്ള അഡ്വ കമ്മിറ്റി കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും സിവിൽ സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളുടെയും ഓഫീസിലെ ജീവനക്കാരുടെയും അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് തടസ്സം നേരിടുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും ജി ഹരിലാൽ ആവശ്യപ്പെട്ടു.

അംബേദ്കർ ഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ.

മുണ്ടക്കയം ∙ പഞ്ചായത്ത് 3–ാം വാർഡ് മുറികല്ലുംപുറത്ത് അംബേദ്കർ ഗ്രാമം പദ്ധതി ഉദ്ഘാടനവും മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും നാളെ നടത്തും. വൈകിട്ട് 4നു അംബേദ്കർ വില്ലേജിൽ നടത്തുന്ന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യ പ്രഭാഷണം നടത്തും. 50 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് അംഗം ലിസി ജിജിയുടെ നേതൃത്വത്തിലാണ് മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നത്.

മുണ്ടക്കയത്ത് അഗ്നിരക്ഷാനിലയം അനുവദിക്കണം.

മുണ്ടക്കയം ∙ കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയായ മുണ്ടക്കയത്ത് അഗ്നിരക്ഷാനിലയം അനുവദിക്കണമെന്ന് ഐഎൻടിയുസി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു വേണ്ടി പുത്തൻചന്തയിൽ പണികഴിപ്പിച്ചു കിടക്കുന്ന കെട്ടിടത്തിൽ പുതിയ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി ഓലിക്കലിന്റെ അധ്യക്ഷതയിൽ പൂഞ്ഞാർ റീജനൽ കമ്മിറ്റി പ്രസിഡന്റ് നാസർ പനച്ചി ഉദ്ഘാടനം ചെയ്തു.

മാതൃസം ഗമവും ജപമാല സമർപ്പണവും ഇന്ന് ..

മണിമല ∙ ഹോളിമാ ഗി ഫൊറോനാ പള്ളി ദ്വിശതാബ്ദി ആഘോഷങ്ങളു‌ടെ ഭാ ഗമായി ഇടവകയിലെ 500 മാതാക്കൾ പങ്കെ‌ടുക്കുന്ന മാതൃസം ഗമവും ജപമാല സമർപ്പണവും ഇന്നു രാവിലെ 9.30നു നടക്കും. തുടർന്ന് ആരാധനയും ക്ലാസും കുർബാനയും സ്നേഹവിരുന്നും. ഡോ. ലിജിമോൾ പി.ജേക്കബ് ക്ലാസുകൾ നയിക്കും. പരിപാടികൾക്ക് വികാരി ഫാ. മാത്യു താന്നിയത്ത്, അസി. വികാരി ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ, മാതൃ-പിതൃ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും. ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടനാ അടിസ്ഥാനത്തിൽ ഓരോ മാസവും നടക്കുകയാണ്.

പാറക്കടവ്-കൊടുവന്താനം റോഡിൽ മാലിന്യംതള്ളൽ വ്യാപകം

കാഞ്ഞിരപ്പള്ളി: മാലിന്യംതള്ളൽ കേന്ദ്രമായി മാറി പാറക്കടവ്- കൊടുവന്താനം-വട്ടക്കുഴി റോഡ്. ചാക്കിൽ കെട്ടിയും അറവു മാലിന്യങ്ങളും കേടായ ഭക്ഷണവും വീട്ടിലെ മാലിന്യങ്ങളുമാണ് റോഡരികിൽ കിടക്കുന്നത്.

പ്രദേശത്ത് റോഡരികിൽ ആൾത്താമസം കുറവായതും ഇവിടെ വഴിവിളക്കുകൾ ഇല്ലാത്തതുമാണ് മാലിന്യം തള്ളുന്നവർക്ക് സൗകര്യമാകുന്നത്. വാഹനങ്ങളിലെത്തി രാത്രികാലങ്ങളിലാണ് മാലിന്യങ്ങൾ റോഡരികിൽ തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. ദുർഗന്ധം മൂലം കാൽനട യാത്രക്കാർ മൂക്കുംപൊത്തി നടക്കേണ്ട സ്ഥിതിയാണ്.

നിരവധിത്തവണ പരാതിപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്‌തില്ലെങ്കിൽ പകർച്ച വ്യാധി ഭീഷണിയുണ്ടാകാനും സാധ്യതയേറെയാണ്. സാമൂഹ്യ ദ്രോഹികൾക്കെതിരേ കടുത്ത ന ടപടി സ്വീകരിക്കണമെന്നും അ ല്ലാത്തപക്ഷം മാലിന്യങ്ങൾ തള്ളുന്നത് ഇനിയും വ്യാപകമാകുമെന്നും നാട്ടുകാർ പറഞ്ഞു. ഇത്തരം സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ശക്തമായിരിക്കുകയാണ്.

ദേശീയപാതയിൽ അപകടക്കെണിയൊരുക്കി കുഴികൾ; അപകടങ്ങൾ പെരുകുന്നു

മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ അപകടക്കെണിയൊരുക്കി കുഴികൾ. മുണ്ടക്കയം പൈങ്ങനയ്ക്കു സമീപം കൊടുംവളവിലും ടൗണിൽ വലിയ പാലത്തിനു സമീപവും രൂപപ്പെട്ടിരിക്കുന്ന കുഴികളാണ് അപകടക്കെണികളായി മാറുന്നത്.
മഴക്കാലമാരംഭിച്ചതോടെ റോഡിലൂടെ വെള്ളമൊഴുകുന്നതാണ് പൈങ്ങനായിലെ കൊടുംവളവിൽ കുഴി രൂപപ്പെടാൻ കാരണം. ഓരോ ദിവസവും നിരവധി അപകടങ്ങളായിരുന്നു ഇവിടെ നടക്കുന്നത്.

ഇതോടെ അധികൃതരെത്തി കണ്ണിൽ പൊടിയിടാനെന്ന രീതിയിൽ താത്കാലിക കുഴിയട യ്ക്കാൻ നടത്തി. ഒരാഴ്‌ച പിന്നിടും മുമ്പ് ഇതു തകരുകയും ഇ lപ്പോൾ ഇവിടെ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയുമാണ്. കൊടുംവളവിൽ വാഹനങ്ങൾ കുഴിയിൽ വീഴാതെ വെട്ടിച്ചു മാറ്റു മ്പോൾ എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങളുമായി അപകടത്തിൽപ്പെടാറുണ്ട്. മഴ പെയ്യു മ്പോൾ കുഴി‌യിൽ വെള്ളം കെട്ടിക്കിടന്ന് ഇരുചക്രവാഹനങ്ങടക്കം അപകടത്തിൽപ്പെടുന്നുണ്ട്. ഒരു ദിവസം നാലും അഞ്ചും അപകടങ്ങളാണ് ഇവിടെ നടക്കുന്നതെന്നു പ്രദേശവാസി കൾ പറയുന്നു. രാത്രിയിലും മഴ പെയ്യുന്ന സമയങ്ങളിലുമാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്.

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : https://kanjirappallynews.com/?p=20833

ചരമവാർഷിക ദിനാചരണം നടത്തി

മുണ്ടക്കയം. ലയൺ സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് സ്ഥാപക അംഗവും, പ്രമുഖ വ്യവസായിയുമായിരുന്ന അനീഷ്. S. മാധവയുടെ ഒന്നാം ചരമവാർഷിക ദിനാചരണം നടത്തി. ക്ലബ് പ്രസിഡണ്ട് അഡ്വ. ലാലിറ്റ്. S. തകടിയേൽ അധ്യക്ഷത വഹിച്ചു., സെക്രട്ടറി സേതു നടരാജൻ, ട്രഷറർ ജോബി സെബാസ്റ്റ്യൻ, അഡ്മിനിസ്ട്രേറ്റർ ഡോ. കിരൺ. C. ബാബു, ഭാരവാഹികളായ ജോണിക്കുട്ടി എബ്രഹാം, ഡോ.എൻ.എസ്.ഷാജി, ഷാജി ഷാസ്, ജിമ്മിമാത്യു , ജേക്കബ്. C. കലൂർ, വി.മനോജ് . ഉമേഷ് ശശിധരൻ,എന്നിവർ അനുശോചനം രേഖപ്പെടുത്തി. അനീഷിൻ്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി ..

അരയാഞ്ഞിലിമണ്ണിലും, കുരുമ്പൻമൂഴിയിലും നടപ്പാലങ്ങളുടെ നിർമാണം വേഗം പൂർത്തിയാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

എരുമേലി ∙ പമ്പാനദിയിലെ അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി എന്നിവിടങ്ങളിൽ അനുമതി ലഭിച്ച നടപ്പാലങ്ങളുടെ നിർമാണം വേഗം പൂർത്തിയാക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണമെന്ന് മന്ത്രി ഒ.ആർ‌.കേളു ഉറപ്പു നൽകിയതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പട്ടികവർഗ ക്ഷേമ വകുപ്പ് അനുവദിച്ച 6.70 കോടി രൂപ ചെലവഴിച്ചാണു പാലങ്ങൾ നിർമിക്കുന്നത്. അരയാഞ്ഞിലിമണ്ണ് പാലത്തിന് 2.67 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ചെറിയ വാഹനങ്ങൾക്ക് കൂടി കടന്നു പോകാനാകുന്ന ഇരുമ്പ് പാലമാണ് ഇവിടെ നിർമിക്കുന്നതെന്നും എംഎൽഎ അറിയിച്ചു.

അരയാഞ്ഞിലിമണ്ണ് കോസ്‌വേയിലെ ജലനിരപ്പ് താണതിനെത്തുടർന്ന് വാഹനങ്ങൾ ഓടിത്തുടങ്ങി. ചൊവ്വാഴ്ച രാത്രി ആറ്റിലെ വെള്ളം പൊങ്ങിയതിനെത്തുടർന്ന് കോസ്‌വേ മുങ്ങുകയും അരയാഞ്ഞിലിമണ്ണിലെ 400 കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തിരുന്നു.

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
https://kanjirappallynews.com/?p=20810

അറിയിപ്പുകൾ

പുതിയതായി ഓപ്ഷൻ കൊടുക്കുന്നതിനുള്ള സൗകര്യം കാഞ്ഞിരപ്പള്ളി IHRD കോളേജിൽ ലഭ്യമാണ്

എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഡിഗ്രി കോഴ്സുകളിലേക്കു ഇത് വരെ അപേക്ഷിക്കാത്തവർക്കും നിലവിൽ അഡ്മിഷൻ എടുത്തവർക്കും പുതിയതായി ഓപ്ഷൻ കൊടുക്കുന്നതിനുള്ള സൗകര്യം July 1 മുതൽ 3 വരെ കാഞ്ഞിരപ്പള്ളി I H R D കോളേജിൽ ലഭ്യമാണ്.

വിശദ വിവരങ്ങൾക്ക് – 04828-206480 , 7510789142 , 8547005075

അധ്യാപക ഒഴിവ്

വാഴൂർ: എസിആർഎൻഎസ്എസ് കോളജിൽ ഫിസിക്‌സ് താത്കാ ലിക അധ്യാപക ഒഴിവുണ്ട്. കോട്ടയം കോളജ് വിദ്യാഭ്യാസ ഉപമേ ധാവിയുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്‌ിട്ടുള്ള യോഗ്യ രായ ഉദ്യോഗാർഥികൾ ജൂലൈ ഒന്നിനകം principal@ svrnsscollege.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷയും ബയോഡേറ്റയും അയ്ക്കണം.

സൗജന്യ മെഡിക്കൽ ക്യാമ്പ് 29 ന്.

എരുമേലി : യൂത്ത് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മറ്റിയുടെയും അസീസി ഹോസ്പിറ്റൽ മുക്കൂട്ടുതറയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 29 ന് ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ നടക്കും.

ഉദ്ഘാടനം ഒന്നിന്

എരുമേലി ∙ സഹകരണ ബാങ്കിന്റെ നവീകരിച്ച ചേനപ്പാടി ശാഖയുടെ ഉദ്ഘാടനം ഒന്നിന് രാവിലെ 10 ന് നടക്കും.

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

മുണ്ടക്കയം :  എസ് .എസ് .എൽ.  സി , പ്ലസ്. ടു പരാജിതർക്കായി നടത്തപ്പെടുന്ന സൗജന്യ കമ്പ്യൂട്ടർ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കേഷനോട് കൂടിയ മൂന്ന് മാസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ
കോഴ്സു‌കളായ ടാലി, ഡി.റ്റി.പി, എം.എസ് ഓഫീസ് എന്നീ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ
വിവരങ്ങൾക്ക് 9947973799, 9747319646

ഹെൽത്ത് ചെക്കപ്പ്: നിരക്കിളവുമായി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പള്ളി: ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്പ്പിറ്റലിൽ 2024 ജൂൺ 28, 29, ജൂലൈ 01 തീയതികളിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾക്ക് പ്രത്യേക നിരക്കിളവുകൾ ലഭ്യമാണ്. കൂടുതലറിയാനും ബുക്കിംഗിനുമായി വിളിക്കൂ : +91 9188228226

ചരമ വാർത്തകൾ

ചിറക്കടവ് കല്ലംപ്ലാക്കൽ കാസിം റാവുത്തർ (83)

ചിറക്കടവ് : കല്ലംപ്ലാക്കൽ കാസിം റാവുത്തർ (83) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി(ചാമംപതാൽ).
മക്കൾ: നൗഷാദ്, ഷാജി (കുവൈറ്റ്), ഷീന (വണ്ടൻമേട്).
മരുമക്കൾ: താജുദീൻ (വണ്ടൻമേട്), ജിസി നൗഷാദ്, കാഞ്ഞിരപ്പള്ളി(സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), മുംതാസ് ഷാജി(ആലപ്ര). കബറടക്കം നടത്തി.

ചെറുവള്ളി പാലപ്ലാക്കൽ എൻ.സുരേഷ്‌കുമാർ

ചെറുവള്ളി: പാലപ്ലാക്കൽ എൻ.സുരേഷ്‌കുമാർ(60) അന്തരിച്ചു. പരേതനായ പ്രൊഫ.നാരായണൻ നായരുടെ മകനാണ്. ഭാര്യ: ഇന്ദു സുരേഷ്, പൊൻകുന്നം സ്രായിക്കാട്ട് കുടുംബാംഗം.
മക്കൾ: ഗൗതം സുരേഷ്(ബെംഗളൂരു), ഗാഥാ സുരേഷ്(വിദ്യാർഥിനി). സംസ്‌കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

പഴയകൊരട്ടി അരിമറ്റംവയലിൽ പയസ് (61 )

എരുമേലി : പഴയകൊരട്ടി അരിമറ്റംവയലിൽ പയസ് (61 ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ റീന മുക്കൂട്ടുതറ ഈശ്വരേടത്ത് കുടുംബാംഗം. മക്കൾ ശിൽപ, ശ്വേത, ഇക്കിലാച്ചൻ

കാഞ്ഞിരപ്പള്ളി:, കപ്പാട് തുമ്പമട തേവർശേരിയിൽ ടി എൻ ബാലചന്ദ്രൻ (68) നിര്യാതനായി. സംസ്കാരം നടത്തി, ഭാര്യ :പത്മാവതി വഞ്ചിമല മേതലൂർ കുടുംബാംഗം.
മക്കൾ :മജു ബാലചന്ദ്രൻ, സന്തോഷ് ബാലചന്ദ്രൻ ( സിപിഐഎം കാഞ്ഞിരപ്പള്ളി നോർത്ത് എൽ സി അംഗം ), സതീഷ് ബാലചന്ദ്രൻ, മരുമക്കൾ: അമ്പിളി, നിഷ, ജ്യോതി. പരേതൻ സി പി ഐ എം കപ്പാട് ബ്രാഞ്ച് മുൻ സെക്രട്ടറിയാണു്.

error: Content is protected !!