കുമാരൻ ചേട്ടന് അഭയ ഭവൻ അത്താണിയായി.
കാഞ്ഞിരപ്പള്ളി : അനാഥനായ കുമരച്ചംപറമ്പിൽ കുമാരൻ ചേട്ടന് പാലമ്പ്ര റയിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി അഭയ ഭവൻ അത്താണിയായി.
എരുമേലി മുട്ടപ്പള്ളി സ്വദേശിയായ കുമാരൻ ചേട്ടൻ കടതിണ്ണകളിലും റബ്ബർ ഷീറ്റ് അടിക്കുന്ന റബ്ബർ പുരകളിലുമാണ് അന്തിയുറങ്ങിയിരുന്നത്. തനിയെ നടക്കാൻ പോലും കഴിയാത്ത കുമാരൻ ചേട്ടനെ എരുമേലി പഞ്ചായത്ത് അംഗം എം എസ് സതീഷ് കുമാർ പാറത്തോട് പഞ്ചായത്ത് അംഗം സിന്ധു മോഹനുമായി ബന്ധപ്പെട്ടാണ് പാലമ്പ്ര യിൽ പ്രവർത്തിക്കുന്ന അഭയ ഭവനിൽ എത്തിച്ചത്.
ഇയാൾക്ക് ആധാർ കാർഡില്ലായിരുന്നു. ഇരുപഞ്ചായത്ത് മെംബർമാരും കൂടി കുമാരനെ കാഞ്ഞിരപ്പള്ളി അക്ഷയ കേന്ദ്രത്തിലെത്തിച്ച് ആധാർ കാർഡും തിരിച്ചറിയൽ കാർഡും എടുക്കുവാൻ സഹായിച്ചു .എം എസ് ജോസഫ് എന്നയാൾ ഇയാൾക്ക് പുതുവസ്ത്രവും നൽകി. അനാഥത്വത്തിനും അസുഖത്തിനുമിടയിലും മറക്കാതെ കുമാരൻ ചേട്ടൻ തന്റെ പഴയ ഐഡി കാർഡ് സൂക്ഷിച്ചു വെച്ചിരുന്നതുകൊണ്ട് ആധാർ കാർഡ് എടുക്കൽ എളുപ്പമായി.
നിലവിൽ കുമാരൻ ചേട്ടൻ അഭയ ഭവനിലെ സിസ്റ്റർമാരുടെ പരിചരണത്തിൽ കഴിയുന്നു .