വയനാട് ദുരിത ബാധിതർക്ക് വീട് നിർമിക്കാൻ ചേനപ്പാടിയിൽ DYFI പ്രവർത്തകർ പച്ചമീൻ വിറ്റ് കാൽ ലക്ഷത്തോളം രൂപ സമാഹരിച്ചു

എരുമേലി : വയനാട് ദുരിതാശ്വാസമായി ഡിവൈഎഫ്ഐ നിർമിക്കുന്ന 25 വീടുകളുടെ നിർമാണ ചെലവിലേക്ക് അയല, മത്തി, കടൽവരാൽ, കിളി തുടങ്ങിയ പച്ചമീൻ വില്പനയും ഒപ്പം ഉഴുന്നുവട, പരിപ്പുവട ഉൾപ്പടെ ചെറുകടികളും വിറ്റ് പണസമാഹരണം നടത്തി . ചേനപ്പാടിയിലാണ് ചേനപ്പാടി, കിഴക്കേക്കര യുണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ വേറിട്ട നിലയിൽ ഫണ്ട് ശേഖരിച്ചത്.

നിരവധി പേർ വില്പനയിൽ പങ്കാളികളായി. കാൽ ലക്ഷത്തോളം രൂപ ഇതിലൂടെ സമാഹാരിച്ചെന്ന് ഭാരവാഹികൾ അറിയിച്ചു. വില്പനയുടെ ഉദ്ഘാടനം വാർഡ് അംഗം ടി വി ഹർഷകുമാർ നിർവഹിച്ചു. നാട്ടുകാരായ ഷിഫാസ് ജബ്ബാർ, നാഷണൽ സൗണ്ട്സ് മാനേജർ ജയേഷ് എന്നിവരാണ് വില്പനയ്ക്ക് മത്സ്യങ്ങൾ സൗജന്യമായി നൽകിയത്.

ഉഷസ് കുടുംബശ്രീ യുണിറ്റിന്റെ സംരംഭമായ നാലുമണിക്കാപ്പിയുടെ ഭാഗമായി സൗജന്യമായാണ് വില്പനയ്ക്ക് ചെറുകടികൾ നൽകിയത്. ഡിവൈഎഫ്ഐ ഭാരവാഹികളായ ദിപു ജി നായർ, കെ ഒ അഖിൽ, ഷെഫീഖ്, സത്താർ, അനന്ദു തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!