ഗ്രീൻഫീൽഡ് പാത നിർമിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര മന്ത്രി ; പാത ഒഴിവാക്കില്ലെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയെന്ന് ആന്റോ ആന്റണി എംപി.
കാഞ്ഞിരപ്പള്ളി : എരുമേലി – കാഞ്ഞിരപ്പള്ളിയിൽ കൂടി കടന്നുപോകുന്ന , അങ്കമാലി – തിരുവനന്തപുരം ആറുവരി ഗ്രീൻഫീൽഡ് പാത നിർമിക്കാൻ പദ്ധതിയില്ലെന്ന് കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പാത ഒഴിവാക്കില്ലെന്ന് കേന്ദ്രമന്ത്രി ഗഡ്കരി ഉറപ്പു നൽകിയെന്ന് ആന്റോ ആന്റണി എംപി. അറിയിച്ചു.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പിൽ പ്രശ്നങ്ങളുണ്ടായപ്പോഴാണ് എംസി റോഡിനു സമാന്തരമായുള്ള 6 വരി ഗ്രീൻഫീൽഡ് പാത നിർമിക്കാൻ ആലോചിച്ചത് എന്നും , എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ചതിനാൽ ഗ്രീൻഫീൽഡ് പദ്ധതി വേണ്ടെന്ന് വച്ചെന്നും കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. തുടർന്നാണ് പദ്ധതിയുടെ അനിവാര്യത അറിയിച്ച് സംസ്ഥാനത്തെ എംപിമാർ ഗഡ്കരിയെ നേരിൽ കണ്ടത്. എൻ.കെ.പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ഭാരത്‌മാല പദ്ധതിയിൽ തന്നെ പാതയെ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയെന്ന് ആന്റോ പറഞ്ഞു.
സംസ്ഥാന സർക്കാരാണു പദ്ധതിക്കു ഭൂമി ഏറ്റെടുത്തു നൽകേണ്ടത്. പാതയുടെ പ്രാഥമിക അലൈൻമെന്റ് ജോലികൾ ഉൾപ്പെടെ പൂർത്തിയായിരുന്നു. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ എം.സി.റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മിക്കുന്ന നാലുവരി ഗ്രീന്‍ഫീല്‍ഡ് പാതയുയുടെ വീതി 26 മീറ്ററാണ്. .ഇത് മെയിൻ സെൻട്രൽ റോഡിന് സമാന്തരമായി തിരുവനന്തപുരത്തെ പുളിമാത്തിൽ നിന്ന് ആരംഭിച്ച് പുളിമാത്ത്, കല്ലറ, കടയ്ക്കൽ, അഞ്ചൽ, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂർ വഴി അങ്കമാലിയിൽ അവസാനിക്കും.
നിലവിൽ പുനലൂർ – മൂവാറ്റുപുഴ റോഡ് 14 മീറ്ററാണ്. പുതിയ റോഡ് 26 മീറ്ററായാണു വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടെ റോഡ് കടന്നുപോകുന്ന ഭാഗത്തെ പല ജംക്‌ഷനുകളും ഇല്ലാതാകും.
257 കിലോമീറ്റര്‍ നീളത്തില്‍ ആറു ജില്ലകളിലെ 13 താലൂക്കുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 72 വില്ലേജുകളില്‍നിന്ന് ആയിരത്തിലധികം ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും എളംകുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോര്‍ത്ത്, എരുമേലി സൗത്ത് വില്ലേജുകളിൽ നിന്നും സ്ഥലം ഏറ്റെടുക്കുവാൻ ആയിരുന്നു പദ്ധതി .
നിർദിഷ്ട്ട നാലുവരി പാത എരുമേലി-പൊന്‍കുന്നം റോഡ് ഹോം ഗ്രോണ്‍ നഴ്‌സറിക്കു സമീപം മുറിച്ച് പോകും. തുടർന്ന്
കിഴക്കോട്ട് പ്രവേശിച്ച് കൂവപ്പള്ളി അമല്‍ജ്യോതി കോളേജിന്റെ മൈതാനത്തിന്റെ അരികിലൂടെ പിന്നിട്ട് 26-ാം മൈലിലെത്തി കെകെ .റോഡ് മുറിച്ചുപോകും.
ഇപ്പോള്‍ ലഭ്യമായ പ്രാഥമിക നിര്‍ദേശപ്രകാരം റോഡ് പോകുന്നത് ഇങ്ങനെ ആകുമായിരുന്നു.
റാന്നി ചെത്തോങ്കരനിന്ന് മന്ദമരുതി, മക്കപ്പുഴ വഴി പ്ലാച്ചേരിയില്‍ എത്തുന്നതോടെ പത്തനംതിട്ട ജില്ല പിന്നിടും.
- ഇത്രയും ദൂരം നിലവിലെ പുനലൂര്‍-മൂവാറ്റുപുഴ റോഡിന് സമാന്തരമായിട്ടാണ് പുതിയ പാതയുടെ രൂപരേഖ.
- പ്ലാച്ചേരിയില്‍ നിലവിലെ പാതയില്‍നിന്ന് അല്‍പ്പം പടിഞ്ഞാറേക്ക് മാറി വനത്തിലൂടെ പൊന്തന്‍പുഴ വനത്തിലെ പമ്പ്ഹൗസിന് സമീപമെത്തി കിഴക്കോട്ട് ദിശ മാറും.
- കറിക്കാട്ടൂര്‍ സെന്റര്‍ കഴിഞ്ഞ് അയ്യപ്പക്ഷേത്രത്തിനും സെയ്ന്റ് ആന്റണീസ് പള്ളിക്കും സമീപത്തുകൂടി ചെറുവള്ളി എസ്റ്റേറ്റിന് സമീപത്ത് വരും.(നിര്‍ദിഷ്ട ശബരിമല വിമാനത്താവള സൈറ്റ്)
- മരോട്ടിച്ചുവട്-പൂതക്കുഴി റോഡ് മുറിച്ചുകടന്ന് വട്ടക്കുഴി പ്ലാന്റേഷനു സമീപം.
- കാക്കക്കല്ല്-പുറപ്പാറ റോഡ് പിന്നിട്ട് എരുമേലി-ചേനപ്പാടി-മണിമല റോഡിനെ കടന്ന് മുന്നോട്ട്.
- കിഴക്കേക്കര ക്ഷേത്രത്തിന് രണ്ട് കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് മണിമലയാര്‍ മറികടക്കും.
- എരുമേലി-പൊന്‍കുന്നം റോഡ് ഹോം ഗ്രോണ്‍ നഴ്‌സറിക്കു സമീപം മുറിച്ച് പോകും.
- കിഴക്കോട്ട് പ്രവേശിച്ച് അമല്‍ജ്യോതി കോളേജിന്റെ മൈതാനം
- കൂവപ്പള്ളിയിലൂടെ 26-ാം മൈലിലെത്തി കെ.െക.റോഡ് മുറിച്ചുപോകും.
- ഇല്ലിമൂട്-പൊടിമറ്റം റോഡിന് സമീപത്തുകൂടി കാളകെട്ടി എസ്റ്റേറ്റിലേക്ക്.
- മൈലാട് കവലയിലൂടെ പിണ്ണാക്കനാട്-ചേറ്റുതോട് റോഡ് കടന്ന് കുന്നേല്‍ നഴ്‌സറിക്ക് സമീപം ചിറ്റാര്‍ പുഴ കടന്ന്.
- വാരിയാനിക്കാട് റോഡ് പിന്നിട്ട് കാഞ്ഞിരപ്പള്ളി-പേട്ട റോഡ് മുറിച്ചു പോകും.
- തിടനാട്-പൈക റോഡ്, കാവുംകുളം-മാട്ടുമല റോഡ്, പൂവത്തോട്-തിടനാട് റോഡ് എന്നിവ മുറിച്ചു കടക്കും.
- പൂവത്തോട് തപാല്‍ ഓഫീസിനു സമീപത്തുകൂടി പാറക്കുളങ്ങര ജങ്ഷന്‍.
- കീഴമ്പാറ ചിറ്റാനപ്പാറ, ചൂണ്ടച്ചേരി, വേഴങ്ങാനം
- പ്രവിത്താനം, മങ്കര, കാഞ്ഞിരമല വഴി മുന്നോട്ട്
- കടനാട്-പിഴക് റോഡ് മുറിച്ച് തടയണയ്ക്ക് സമീപത്തുകൂടി മാനത്തൂര്‍.
- പാലാ-തൊടുപുഴ റോഡില്‍ കുറിഞ്ഞി, നെല്ലാപ്പാറ.