KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച പണം വീട് നിർമ്മിച്ച് നൽകാൻ ഡി.വൈ.എഫ്.ഐ യ്ക്ക് നൽകി

പൊൻകുന്നം : വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ സൈക്കിൾ വാങ്ങാനായി കുടുക്കയിൽ സൂക്ഷിച്ച തന്റെ കുഞ്ഞു സമ്പാദ്യം ഡി.വൈ.എഫ്.ഐ യ്ക്ക് നൽകി മൂന്നാം ക്ലാസുകാരൻ. താവൂർ തുണ്ടിയിൽ രമേഷ് സി നായർ,വിധു രമേഷ് ദമ്പതികളുടെ മകനായ മാധവ് ആർ നായർ ആണ് തന്റെ സമ്പാദ്യമായ 2109 രൂപ ഡി.വൈ.എഫ്.ഐയുടെ വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിക്ക് നൽകിയത്.

ഡിവൈഎഫ്ഐ പൊൻകുന്നം മേഖലാ കമ്മിറ്റിക്കാണ് തുക നൽകിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുരിതബാധിതർക്ക് വീട് നൽകുന്നത്. ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് സെക്രട്ടറി ബി.ഗൗതം മാധവിൽ നിന്നും തുക ഏറ്റുവാങ്ങി. വാർഡംഗം കെ.ജി.രാജേഷ്,കെ.ടി.സുരേഷ്,പി.എം.മിഥുൻ, എ.ആർ.രോഹിത്,സുധീഷ്,അരവിന്ദ് എന്നിവരും സന്നിഹിതരായിരുന്നു.

error: Content is protected !!