KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പിറന്നാൾ ആഘോഷം വേണ്ടെന്നുവച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകി മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി മാതൃകയായി.

കാഞ്ഞിരപ്പള്ളി : സ്വന്തം പിറന്നാൾ ആഘോഷം വേണ്ടെന്നുവച്ച്, അതിനുവേണ്ടി കരുതിവച്ചിരുന്ന പതിനായിരം രൂപ വയനാട്ടിലെ ദുരിതബാധിതർക്ക് സ്വാന്തനമേകുവാൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി, ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ആന്റണി എസ്. മണിക്കുന്നേൽ സമൂഹത്തിന് മാതൃകയായി. കോട്ടയത്ത് കളക്ടറേറ്റിൽ പോയി ജില്ലാ കളക്ടർക്ക് പണം നേരിട്ട് കൈമാറുകയായിരുന്നു .

മണിക്കുന്നേൽ സിജു ഫ്രാൻസ്സിന്റെയും ശോഭയുടെയും ഇളയമകനാണ് ആന്റണി എസ്. മണിക്കുന്നേൽ. സഹോദരൻ ജോണു. എസ് മണിക്കുന്നേൽ.

error: Content is protected !!