സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് ജില്ലാതല അവാർഡ്.

കാഞ്ഞിരപ്പള്ളി : 2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചപ്പോൾ കാഞ്ഞിരപ്പള്ളിയ്ക്ക് അഭിമാനം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് ജില്ലാതല കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിച്ചു.

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍ (യു.പി.എച്ച്.എസി), ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ (എച്ച്. ഡബ്ല്യൂ.സി.സബ്-സെന്റര്‍) എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏററവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 13 ആശുപത്രികള്‍ക്ക് 3 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കുന്നതാണ്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി 72.43% മാർക്കോടെ അവാർഡിന് അർഹമായി

error: Content is protected !!