അമൽജ്യോതി എൻജിനീയറിങ് കോളേജ് – ലീപ്പ് കോവർക്കിംഗ് സ്പേസ് ഉദ്ഘാടനം ചെയ്തു.

പൊതുജനങ്ങൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ സ്റ്റാർട്ടപ്പ് വാലി ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിൽ കോ വർക്കിംഗ് സ്പേസ് ഒരുക്കിയിരിക്കുന്നു കേരള ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരത്തോടുകൂടി കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സെൻറർ ആണ് സെപ്റ്റംബർ ആറാം തീയതി തുടക്കം കുറിക്കപ്പെട്ടത്.

കോളേജിൽ നടന്ന ചടങ്ങിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ശ്രീ അനൂപ് അംബികയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത് തദവസരത്തിൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഡോക്ടർ റോയ് എബ്രഹാം പഴയ പറമ്പിൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ലില്ലികുട്ടി ജേക്കബ് സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റൻറ് മാനേജർ മാരായ Berjin S Russel ജി അരുൺ സ്റ്റാർട്ടപ്പ് വാലി സി ഇ ഒ ഡോ. ഷെറിൻ സാം ജോസ് എന്നിവർ സന്നിഹിതരായിരുന്നു. ഇൻറർനെറ്റ് സൗകര്യത്തോടു കൂടിയ ഓഫീസ് സ്പെയ്സ്, കോളേജിൽ ലഭ്യമായ ഫാബ്രിക്കേഷൻ ആൻഡ് ടെസ്റ്റിംഗ് സൗകര്യങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്താവുന്നതാണ് കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ നിന്നുള്ള വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ വെബ്സൈറ്റിലൂടെയോ കാഞ്ഞിരപ്പള്ളി അമൽജ്യോതിയിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കേരള ഗവൺമെന്റിന്റെ കീഴിലുള്ള ഐ ഇ ഡി സി കളേ ക്ലസ്റ്റർകളായി രൂപപ്പെടുത്തി കോട്ടയം ക്ലസ്റ്ററിന്റെ ഉദ്ഘാടനവും ഏകദിന സെമിനാറും ഇതിനോടനുബന്ധിച്ച് അമൽജ്യോതി എൻജിനീയറിങ് കോളേജിൽ വച്ച് സെപ്റ്റംബർ ആറാം തീയതി നടത്തപ്പെട്ടു. കോട്ടയം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഐഇഡിസി കളുടെ നേതൃത്വസ്ഥാനത്തുള്ള അധ്യാപകരും വിദ്യാർത്ഥികളും ഈ സെമിനാറിൽ പങ്കെടുക്കുകയുണ്ടായി.

error: Content is protected !!