മാതൃകാ നിയമസഭാ അവതരണവും ഭരണഘടനാ ചരിത്ര പ്രദർശനവും കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ്സ് പബ്ലിക് സ്‌കൂളിൽ
പൊൻകുന്നം ∙ ചിറക്കടവ് പഞ്ചായത്തും കേരള നിയമസഭാ സെക്രട്ടേറിയറ്റും ചേർന്നു മാതൃകാ നിയമസഭാ അവതരണവും ഭരണഘടനാ ക്ലാസും ചരിത്ര പ്രദർശനവും 21, 22 തീയതികളിൽ കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിൽ നടത്തും. രാവിലെ 10ന് തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. 10.30ന് സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ഗവ.ചീഫ് വിപ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.
കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ ഡയറക്ടർ ജി.പി.ഉണ്ണിക്കൃഷ്ണൻ പങ്കെടുക്കും. കിലയുടെ പരിശീലനം നേടിയ 25 സെനറ്റർമാർ ക്ലാസ് നയിക്കും.
കില തയാറാക്കിയ ഭരണഘടനയെ കുറിച്ചുള്ള പുസ്തകവും ഭരണഘടനയുടെ ആമുഖവും പഞ്ചായത്തിലെ മുഴുവൻ വീടുകളിലും എത്തിക്കും. പരീക്ഷയും, ക്വിസ് മത്സരവും നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ, വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ഐ.എസ്. രാമചന്ദ്രൻ എന്നിവർ പറഞ്ഞു.