KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വൈദ്യുതി മുടക്കം പതിവായി ; വ്യാപാരി വ്യവസായി ഏകോപന സമിതി മാർച്ചും ധർണ്ണയും നടത്തി

കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഏറെ കാലമായി മുന്നറിയിപ്പില്ലാതെ അടിക്കടി ഉണ്ടാവുന്ന വൈദ്യുതി മുടക്കത്തിന്നെതിരെയും വൈദ്യുതി ബോർഡിന്റെ അനാസ്ഥയ്ക്കു എതിരെയും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പൊതുജന പങ്കാളിത്തത്തോടുകൂടി കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തുള്ള ജനതാ ക്ലബ്ബിന്റെ മുന്നിൽ നിന്നും പ്രകടനമായി വൈദ്യുതി ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സമരം ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡൻ്റും കോട്ടയം ജില്ലാ പ്രസിഡന്റ്മായ എം. കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻ്റ് ബെന്നിച്ചൻ കുട്ടൻ ചിറയിലിന്റെ അധ്യക്ഷതയിൽ കൂടിയ ധർണ്ണയിൽ രക്ഷാധികാരി മാത്യു ചാക്കോ വെട്ടിയാങ്കൽ, ജനറൽ സെക്രട്ടറി ബിജു പത്യാല, വൈസ് പ്രസിഡൻ്റുമാരായ മനോജ് അമ്പാട്ട്, നജീബ് കാഞ്ഞിരപ്പള്ളി,, ജോജി ഗ്ലോബൽ, അൻസാരി, സെക്രട്ടറിമാരായ സുരേഷ്, ശരീഫ്, ഉണ്ണിമോൻ ചീരൻവേലിൽ, യൂത്ത് വിങ്ങ് പ്രസിഡണ്ട് റിജോ ചീരാൻകുഴിയിൽ, എന്നിവർ നേതൃത്വം നൽകി.

error: Content is protected !!