KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി.പി.റോഡിൽ അപകടം : ഡ്രൈവർ ഉറങ്ങി, നിയന്ത്രണം വിട്ട തീർഥാടക വാൻ തോട്ടിലേക്ക് മറിഞ്ഞു

പൊൻകുന്നം : പാലാ-പൊൻകുന്നം റോഡിൽ വഞ്ചിമലക്കവലയിൽ ശനിയാഴ്ച പുലർച്ചെ മൂന്നിന് നിയന്ത്രണം വിട്ട തീർഥാടകവാഹനം റോഡരികിലെ കോൺക്രീറ്റ് തൂണുകൾ ഇടിച്ചുതകർത്ത് തോട്ടിലേക്ക് പതിച്ചു. ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗുരുവായൂർ സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല. വാഹനമോടിച്ചിരുന്നയാൾ ഉറങ്ങിയതാണ് അപകടത്തിന് കാരണം.

ഗുരുവായൂർ സ്വദേശി മേളവിദ്വാൻ അനീഷ് നമ്പീശനും ബന്ധുക്കളുമായിരുന്നു വാനിൽ. അനീഷ് തോട്ടിൽ നിന്ന് തിട്ടയിലൂടെ കയറി വഴിയെ വന്ന വാഹനങ്ങൾക്ക് കൈകാണിച്ചതോടെയാണ് അപകടവിവരം മറ്റുള്ളവർ അറിയുന്നത്. തുടർന്ന് പരിസരവാസികൾ ചേർന്ന് അപകടത്തിൽ പെട്ടവരെ പുറത്ത് എത്തിച്ചു.

error: Content is protected !!