കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കുറഞ്ഞ ചിലവിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി
കാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രിയിൽ ആദ്യമായി കൽമുട്ടിന്റെ താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. ഡോക്ടർ സുധേഷിന്റെ നേതൃത്വത്തിൽ ഡോക്ടർ റോണിഷ്, ഡോക്ടർ അനീഷ്, ഡോക്ടർ അജീൽ എന്നിവരാണ് ശാസ്ത്രക്രിയ നടത്തിയത്. വീഴ്ചയെ തുടർന്നുള്ള ആഘാതത്തിൽ വലതുകളിന്റെ ലികമെന്റ് പൂർണമായും പൊട്ടിപോയ ഇരുപതു വയസുള്ള കൊല്ലം സ്വദേശി ആയ അരുണിനാണ് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയത്.
സ്വകാര്യ ആശുപത്രികളിൽ വളരെ ചിലവുവരുന്ന ശാസ്ത്രക്രിയയാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കുറഞ്ഞ ചിലവിൽ നടത്തിയത്. അനാസ്തെഷ്യ ഡോക്ടർമാരായ ഡോക്ടർ രേണു, ഡോക്ടർ സുഹയിൽ, ഓ. ടി സ്റ്റാഫ് നഴ്‌സ്മാരായ കുഞ്ഞുമുഹമ്മദ് ഷമീം, അർച്ചന സോണിയ എന്നിവരും സർജറിയുടെ ഭാഗമായി.