കൂട്ടിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന് അഞ്ചു കോടി അനുവദിച്ചു
മുണ്ടക്കയം: കൂട്ടിക്കൽ സാമൂഹികാരോഗ്യകേന്ദ്രത്തിന് ആരോഗ്യവകുപ്പ് അനുവദിച്ച അഞ്ചു കോടി രൂപ വിനിയോഗിച്ച് പുതിയ ആശുപത്രി കെട്ടിടം നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അടുത്തമാസത്തോടു കൂടി നിർമാണ പ്രവൃത്തികൾ ആരംഭിച്ചു പരമാവധി വേഗത്തിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലു ണ്ടായിരുന്ന പഴയ ആശുപത്രി കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
മൂന്നു നിലകളായുള്ള കെട്ടിടനിർമാണത്തിന് പ്ലാൻ ചെയ്‌ത് അതിൽ രണ്ടു നിലകളാണ് ഒന്നാം ഘട്ടമായി ഇപ്പോൾ നിർമിക്കുന്നത്. ഇതിൽ ഗ്രൗണ്ട്ഫ്ലോർ 738 സ്ക്വയർ മീറ്ററും ഒന്നാംനി ല 400 സ്ക്വയർ മീറ്ററും ഉൾപ്പെടെ രണ്ട് നിലകളിലായി 1138 സ്ക്വയർ മീറ്ററാണ് ഒന്നാം ഘട്ട മായി നിർമിക്കുന്നത്. 52.71 സെ ൻ്റ സ്ഥലസൗകര്യമുള്ള ആശുപത്രിവളപ്പിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
ഗ്രൗണ്ട് ഫ് ളോറിൽ നിരീക്ഷണ മുറി, ആൻ്റിജൻ ടെസ്റ്റിംഗ് റൂം, ഡ്രസിംഗ് റൂം, വെയിറ്റിംഗ് ഏരിയ, റിസപ്ഷൻ, ഹെൽത്ത് ഇൻസ്പെക്‌ടറുടെ
മുറി, ഫീഡിംഗ് റൂം, ഫാർമസി സ്റ്റോർ, ലാബ്, ഗാർബേജ് കളക്ഷൻ, ടോയ്‌ലറ്റ്, സ്റ്റെയർകേയ്‌സ് എന്നിവയും ഒന്നാം നിലയിൽ കൺസൾട്ടിംഗ് റൂം, വെയിറ്റിംഗ് ഏരിയ, പ്രീചെക്ക് ഏരിയ, ഇമ്യൂണൈസേഷൻ ഏരിയ, സ്റ്റോർ, ഫീഡിംഗ് റൂം, ടോയ്‌ലറ്റ് എന്നിവയുമാണ് ഉൾപ്പെടുത്തിയിട്ടു ള്ളത്.
പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചുമതല. 18 മാസമാണ് നിർമാണ കാലാവധി. സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കും.