KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം

മുണ്ടക്കയം : പതിമൂന്നാമത് സതേൺ ഇന്റർ സ്കൂൾ & ഇന്റർ കോളേജ് യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂൾ ഓവറോൾ കിരീടം നേടി. പാമ്പാടി വിമലാംബിക സീനിയർ സെക്കൻഡറി സ്കൂളിൽ അഷ്ടാംഗ സ്കൂൾ ഓഫ് യോഗ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ മൂന്ന് ജില്ലകളിൽ നിന്നും യോഗാസന, ഫ്രീ ഫ്ലോ വിഭാഗങ്ങളിലായി 8 വയസുമുതൽ 18 വയസ്സുവരെയുള്ള 400 കുട്ടികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ 150 പോയിന്റുകൾ നേടി മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂൾ ഓവറോൾ കിരീടം നേടി.

127 പോയിന്റുകൾ നേടി പാമ്പാടി വിമലാംബിക സീനിയർ സെക്കൻ്ററി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 85 പോയിന്റുകൾ നേടി ചെങ്ങന്നൂർ ക്രൈസ്റ്റ് ചർച്ച് വിദ്യാപീഡ് മൂന്നാം സ്ഥാനം നേടി. ഏഷ്യൻ യോഗ റഫറി പി. കെ. അശോകൻ സമ്മാനദാനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഡോ. പ്രദീപ് വാഴത്തറ മലയിൽ, പ്രിൻസിപ്പാൾ റൂബി ബെന്നി, ഏഷ്യൻ യോഗ റഫറി ജോമോൻ എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു

error: Content is protected !!