KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീട്ടമ്മ വീടിനുള്ളിൽ വൈദ്യുത ആഘാതമേറ്റ് മരിച്ചു.

എരുമേലി : എരുമേലി നെടുംങ്കാവുവയൽ ചൂരത്തകിടിതടത്തേൽ സുബാഷിന്റെ ഭാര്യ രേണുക ( 34 ) വീടിനുള്ളിൽ വൈദ്യുതി ഷോക്കേറ്റ് മരണപെട്ടു . കുളി കഴിഞ്ഞ ശേഷം കിടപ്പുമുറിയിൽ എത്തി ഫാനിന്റെ സ്വിച്ച് ഓണാക്കിയതിനിടെ വൈദ്യുതി ഷോക്കേറ്റാണ് രേണുക മരിച്ചത് .

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. കിടപ്പു മുറിയിൽ കുഞ്ഞ് ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. കുളി കഴിഞ്ഞ ശേഷം ഈ മുറിയിൽ എത്തി ഫാൻ പ്രവർത്തിപ്പിക്കുന്നതിനിടെ ആണ് വീട്ടമ്മയ്ക്ക് ഷോക്കേറ്റതെന്നും തെറിച്ചു വീണ് മരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയതെന്നും പോലിസ് പറഞ്ഞു. പോലിസും, കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും. മക്കൾ നിഹായിക, നിഹൻ, നിവേദിക.

error: Content is protected !!