എരുമേലിയിൽ ഭീഷണിയായി തുറന്നുകിടക്കുന്ന ഓടകൾ ..

എരുമേലി ∙ ധർമ ശാസ്താ ക്ഷേത്ര കവാടത്തിന് എതിർവശത്ത് തുറന്നുകിടക്കുന്ന ഓട അപകടങ്ങൾ കാരണമാകുന്നതായി പരാതി.തീർഥാടന കാല ആകാൻ 2 ആഴ്ച മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് നിരവധി തീർഥാടകർ ഈ ഓടയിൽ വീണ് പരുക്ക് പറ്റിയിരുന്നു. മിക്കവർക്കും കാലിനാണു പരുക്കേറ്റത്.

നടപ്പാതയുടെ അടിയിലൂടെ ആണ് ഓട കടന്നു പോകുന്നത്. മഴ വെള്ളം ഓടയിലേക്ക് ഇറങ്ങുന്നതിനു ഓടയുടെ കവാടം തുറന്ന നിലയിലാണ്. നടപ്പാതയിലൂടെ നടക്കുന്നവരുടെ കണ്ണ് തെറ്റിയാൽ ഓടയിൽ കാൽ കുടുങ്ങും.

ശബരിമല തീർഥാടന കാലം ആകുന്നതോടെ ഇവിടെ തിരക്ക് വർധിക്കും. ഈ സമയത്താണ് കൂടുതൽ പേർ അപകടത്തിൽ പെടുന്നത്. കാൽനട യാത്രക്കാർ അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ ഓട സ്ലാബ് ഇട്ട് മൂടണമെന്നാണ് ആവശ്യം.

error: Content is protected !!