KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാതൃകാ പ്രൈമറി സ്കൂൾ ഉദ്ഘാടനം

എരുമേലി ∙ ചേനപ്പാടി ഗവ. എൽപി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള സ്റ്റാർസ് പ്രോജക്ട് എന്നിവയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വർണക്കൂടാരം മാതൃകാ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം ഇന്ന് 10 ന് നടക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.

പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കും. സംയുക്ത സചിത്ര സർഗാത്മക ഡയറികളുടെ ഉദ്ഘാടനം വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ലിസി സജി നിർവഹിക്കും., ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എസ്. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തും.

error: Content is protected !!