KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണം വിട്ട കാർ വഴിയിൽ നിന്ന ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച് വീടിന്റെ പോർച്ചിലേക്ക് പാഞ്ഞുകയറി

പൊൻകുന്നം : പൊൻകുന്നം-പുനലൂർ ഹൈവേയിൽ മറ്റത്തിൽപ്പടിയിൽ വഴിയോരത്തുനിന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച കാർ സമീപത്തെ വീടിന്റെ പോർച്ചിലേക്ക് ഇടിച്ചുകയറി. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പൊൻകുന്നം കിഴക്കേതിൽ ജി.രമേശി(46)നെ പൊൻകുന്നം അരവിന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ടെത്തിയ കാർ സമീപത്തെ സ്മിത ഡെക്കറേഷൻസിന്റെ മുൻപിലെ ഷെഡിന്റെ തൂണുകൾ തകർത്ത് തൊട്ടടുത്ത വീടിന്റെ പോർച്ചിലേക്ക് കയറുകയായിരുന്നു. പോർച്ചിന്റെ തൂണുകളിൽ തട്ടിയാണ് കാർ നിന്നത് . പോർച്ചിനുള്ളിൽ കിടന്ന കാറിൽ ഇടിച്ചില്ല. കടയിലെ ഷെഡിന്റെ തൂണൊടിഞ്ഞ് ബോർഡ് ഓട്ടോറിക്ഷക്ക് മുകളിൽ വീണു.

ഈ ഭാഗത്ത് നിരന്തരം അപകടം നടക്കുന്നതാണ്. അമ്പലം കവലയിൽ മുൻ വർഷം ഒരാൾ വാഹനമിടിച്ച് മരിച്ചതാണ്. കഴിഞ്ഞ ദിവസം പഴയിടത്ത് കാറും വാനും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു .

error: Content is protected !!