കുടുംബശ്രീ ബ്ലോക്ക് തല മൈക്രോ എന്റർപ്രൈസസ് റിസോർഴ്സ് സെന്റർ ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി : കുടുംബശ്രീയിലെ ഉപജീവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി പാറത്തോട് ചോറ്റിയിൽ ആരംഭിച്ച മൈക്രോ എന്റർപ്രൈസസ് റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം ഗവർമെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് അധ്യക്ഷയായി.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ ദിവാകർ പദ്ധതി വിശദീകരണം നടത്തി . യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് മാരായ കെ കെ ശശികുമാർ, ബിനോയ് വർഗീസ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ പ്രകാശ് ബി നായർ, കെ എ സി യാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കകുഴി, സാജൻ കുന്നത്ത്, രത്നമ്മ രവീന്ദ്രൻ, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ജോബി ജോൺ, പ്രശാന്ത്, ബ്ലോക്ക് കോർഡിനേറ്റർ മാർട്ടിൻ തോമസ്, എം ഇ ആർ സി ചെയർപേഴ്സൺ അമ്പിളി സജീവൻ, ബ്ലോക്കിലെ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺമാർ,കുടുംബശ്രീ ഉദ്യോഗസ്ഥർ, പിന്തുണ ടീം അംഗങ്ങൾ,തുടങ്ങിയവർ പങ്കെടുത്തു.
ബ്ലോക്കിൽ നിലവിലുള്ള സംരംഭങ്ങൾക്കും പുതിയതായി തുടങ്ങുന്ന കുടുംബശ്രീ സംരംഭങ്ങൾക്കും ആവശ്യമായ പിന്തുണ സഹായങ്ങൾ നൽകുക, പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, വിവിധ വരുമാന വർദ്ധന പ്രവർത്തനങ്ങൾ നൽകുക, ബ്ലോക്ക് തല എംപ്ലോയബിലിറ്റി സെൻറർ ആയി പ്രവർത്തിപ്പിക്കുക, ആളുകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ.