KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“വർണക്കൂടാരം” – മാതൃകാ പ്രൈമറി സ്കൂൾ ഉദ്‌ഘാടനം ചെയ്തു

എരുമേലി : ചേനപ്പാടി ഗവ. എൽപി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള സ്റ്റാർസ് പ്രോജക്ട് എന്നിവയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വർണക്കൂടാരം മാതൃകാ പ്രൈമറി സ്കൂൾ ഉദ്‌ഘാടനം ചെയ്തു. തിങ്കളാഴ്ച നടന്ന സമ്മേളനത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്‌ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ ടി.വിഹർഷകുമാർ, എ.ആർ രാജപ്പൻ നായർ ,ഡി.പി.ഒ .ഡോ.. അനിത, എഇഒ സുൽഫിക്കർ, ബിപിസി അജാസ്, ഹെഡ്മിസ്ട്രസ് റോസ്‌ലിൻ ജേക്കബ്, റീബി വർഗീസ്, അനു വർഗീസ്, ഉബൈദ് റഹ്മാൻ, നിസാർ അമ്മദ് കോയ, മുഹമ്മദ് നിയാസ്, ഗിരിജ, മിനി മാത്യു, അബ്ദുൽ സലാം, പി.കെ. സുധ, വിജയൻ, സുഹ്റ ബീവി, ജനാർദ്ദനൻ നായർ, അനിഷ, അഖില അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!