ബാങ്കുകളിലെ ഒഴിവുകൾ നികത്തണം: ബെഫി
കാഞ്ഞിരപ്പള്ളി ∙ ബാങ്കുകളിൽ ഒഴിവുള്ള മുഴുവൻ തസ്തികകളിലേക്കും നിയമനം നടത്തണമെന്നും 50 വയസ്സു കഴിഞ്ഞ ജീവനക്കാരുടെയും ഓഫിസർമാരുടെയും പ്രവർത്തനക്ഷമത അളന്ന് ജീവനക്കാരെ ഒഴിവാക്കാനായി കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( ബെഫി) ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വി.പി.ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. കെ.രാജഗോപാൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നിയാസ്, രാഹുൽ എസ്.നായർ, കെ.ശശി ചന്ദ്രൻ, പി.എസ്.നിതീഷ്, സി.പി.ഉമേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ജോഫി പി.ജോസ് ( പ്രസി.), ജിതിൻ ജോർജ്, സി.പി.ഉമേഷ് (വൈ. പ്രസി.), രാഹുൽ എസ്.നായർ ( സെക്ര.), മനു കെ.വിജയൻ, ഷിജോ സെബാസ്റ്റ്യൻ (ജോ. സെക്ര.).