സ്മാർട്ട് ഉപകരണങ്ങളുടെ ലോകത്തെ പുത്തൻ ആശയങ്ങൾ തേടി അമൽ ജ്യോതിയിൽ അടൽ എഫ്.ഡി.പി.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ്ങ് കോളജിൽ ആറു ദിവസം നീളുന്ന അധ്യാപക പരിശീലന പരിപാടി ആരംഭിച്ചു. ‘വെയറബിൾ ഡിവൈസസ്: വെല്ലുവിളികളും, പുത്തൻ ആശയങ്ങളും’ എന്ന വിഷയത്തിൽ നടക്കുന്ന പരിശീലന പരിപാടി കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൻറെ നേതൃത്വത്തിലാണ് ആണ് സംഘടിപ്പിക്കപ്പെടുന്നത്.

സ്മാർട്ട് സങ്കേതിക വിദ്യയുടെ മേഖലയിൽ അത്യന്തം നൂതനമായ ഒരു മേഖലയാണ് വെയറബിൾ ഡിവൈസെസ് അഥവാ ശരീരത്തിൽ ധരിക്കാവുന്ന സാങ്കേതിക വിദ്യ ഉപകരണങ്ങൾ. ഉറക്കവും, ഹൃദയമിടിപ്പും, നടത്തവും, ഓട്ടവും ഒക്കെ ശരീരത്തിൽ നിന്നും അളന്നെടുക്കുന്ന വാച്ചുകൾ നമ്മൾ കയ്യിൽ ധരിക്കാറുണ്ട്. ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ, സെൻസർ, കണക്റ്റിവിറ്റി എന്നിവ ഉപയോഗിച്ച് ഈ മേഖലയിൽ വൈവിധ്യമാർന്ന വികസനം സാധ്യമാക്കുന്നതിനോടൊപ്പം അതിൽ പ്രകടമാകുന്ന സുരക്ഷാ സൗകര്യങ്ങളും വിശ്വാസ്യതയും ഇതിലൂടെ പഠനവിഷയമാക്കുകയും ചെയ്യുക എന്നത് ഈ പരിപാടിയുടെ ഉദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

ഗവേഷണം, നൂതന ആശയങ്ങൾ, എമർജിംഗ് സങ്കേതിക വിദ്യകൾ എന്നീ മേഖലകളിൽ ഉൾപ്പെടെ രാജ്യത്ത് ഗുണമേന്മയുള്ള സങ്കേതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാരിൻറെ പിന്തുണയോടെ നടത്തുന്ന പരിശീലന പരിപാടിയാണ് AICTE ട്രെയിനിംഗ് ആൻഡ് ലേണിംഗ് അക്കാദമി അഥവാ അടൽ ( ATAL) പരിശീലന പരിപാടി.

കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബിൻറെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സഭയിൽ പാലക്കാട് ഐ ഐ ടിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ. എം ശബരിമലൈ മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയുകയും പരിശീലന പരിപാടിയുടെ കോർഡിനേറ്ററും ഇലക്ട്രോണിക്സ് വിഭാഗം മേധാവിയുമായ ഡോ ഗീവര്ഗീസ് ടൈറ്റസ്, കൊ- കോർഡിനേറ്റർ ഡോ കരീന പി എന്നിവർ പങ്കെടുക്കുകയും ചെയ്തു.

error: Content is protected !!