പരമ്പരാഗത കാനന പാതയിലൂടെ തീർഥാടകരെ വിട്ടു തുടങ്ങി
എരുമേലി ∙ വൃശ്ചിക പുലരിയിലേക്ക് ഉണർന്ന എരുമേലിയിൽ രാവും പകലും ഇടമുറിയാതെ പേട്ടകെട്ടും ആരംഭിച്ചു. പരമ്പരാഗത കാനന പാതയായ കോയിക്കക്കാവിലൂടെ ഇന്നലെ രാവിലെ മുതൽ തീർഥാടകരെ വിട്ടു തുടങ്ങി. 5 വരെയാണ് ഈ വഴി തീർഥാടകരെ വിടുക. അഴുതക്കടവിൽ രാവിലെ 7 മുതലാണ് രാവിലെ തീർഥാടകരെ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 2 വരെയാണ് ഇവിടെ നിന്ന് കടത്തിവിടുക.
കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ഇന്നലെ രാവിലെ തുടർച്ചയായി പമ്പയ്ക്ക് സ്പെഷൽ ബസ് സർവീസുകൾ ആരംഭിച്ചു. 18 ബസുകളാണ് പമ്പയിലേക്ക് സർവീസ് നടത്തുന്നത്. ദേവസ്വം ബോർഡ്, അയ്യപ്പ സേവാ സമാജം എന്നിവിടങ്ങളിൽ തീർഥാടകർക്കായി അന്നദാനം തുടങ്ങി.