KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എസ്എഫ്എസ് സ്കൂൾ ഓവറോൾ ചാംപ്യന്മാർ

മുണ്ടക്കയം ∙ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ നടന്ന കോട്ടയം സഹോദയ ചെസ് ടൂർണമെന്റിൽ ഏറ്റുമാനൂർ എസ്എഫ്എസ് പബ്ലിക് സ്കൂൾ ഓവറോൾ ചാംപ്യന്മാരായി. പാലാ ചാവറ പബ്ലിക് സ്കൂൾ, മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സഹോദയ ജോ.സെക്രട്ടറി റോയി തോമസ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ സ്കൂൾ മാനേജർ ഫാ.മത്തായി മണ്ണൂർവടക്കേതിൽ, പ്രിൻസിപ്പൽ ഫാ.തോമസ് നാലന്നടയിൽ, ചെസ് അസോസിയേഷൻ പ്രസിഡന്റ് രാജേഷ് നാട്ടകം, സിസ്റ്റർ ലിസി ചക്കോള, ആന്റണി കുരുവിള, ടി.ജെ.ജോൺ, ഷൈജു ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!