KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രികൻ മരണമടഞ്ഞു

മുണ്ടക്കയം : നിയന്ത്രണം വിട്ട പിക്കപ് വാൻ രണ്ടു ബൈക്കുകളിലും കാറിലും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു.
കൂവപ്പള്ളി കൊടകപ്പറമ്പിൽ ദേവസ്യ പോൾ (74) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ദേശീയപാതയിൽ ചിറ്റടി അട്ടിവളവിലായിരുന്നു അപകടം.

കാഞ്ഞിരപ്പള്ളിയിൽ നിന്നു മുണ്ടക്കയം ഭാഗത്തേക്കു വരികയായിരുന്ന പിക്കപ് വാൻ എതിരെ വന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ആദ്യം പിക്കപ് വാൻ ഒരു ബൈക്കിന്റെ പിൻഭാഗത്ത് തട്ടി. ബൈക്ക് യാത്രക്കാരൻ പെട്ടെന്നു വെട്ടിച്ചു മാറ്റിയതിനാൽ വീഴാതെ രക്ഷപ്പെട്ടു.
തുടർന്ന് തൊട്ടു പിന്നാലെ എത്തിയ ദേവസ്യ പോളിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.റോഡരികിൽ പാർക്ക് ചെയ്തിരുന്ന പാലൂർക്കാവ് സ്വദേശിയുടെ കാറിലും ഇടിച്ച ശേഷമാണ് പിക്കപ് വാൻ നിന്നത്. കാറിനും കേടുപാടുകൾ സംഭവിച്ചു.

ഇടിയുടെ ആഘാതത്തിൽ സമീപത്തെ ഓടയിലേക്ക് ദേവസ്യ പോൾ തെറിച്ചുവീണു. തലയിൽ ഗുരുതരമായി പരുക്കേൽക്കുകയും കാലുകളും കൈകളും ഒടിഞ്ഞ നിലയിലും ആയിരുന്നു. അപകടം നടന്നതിനു പിന്നാലെ ഇതുവഴി എത്തിയ ആംബുലൻസിൽ കയറ്റി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിറ്റടിയിൽ ബന്ധുവീട്ടിൽ പോയി മടങ്ങിവരുമ്പോഴാണു അപകടം .

ഇദ്ദേഹം ദീർഘകാലം പ്രവാസിയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: മല്ലപ്പള്ളി പുത്തൻപറമ്പിൽ എമിലി. മക്കൾ : ഡെന്നിസ് (തിരുവനന്തപുരം), ഡോണിസ് (ദുബായ്). മരുമക്കൾ: ദീപ്തി വരിക്കപ്ലാക്കൽ എറണാകുളം, ശ്രൂതി, ചീരംചിറ കണ്ണംമ്പള്ളി ചങ്ങനാശ്ശേരി

error: Content is protected !!