KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ മാർജിൻ ഫ്രീ ഷോപ്പിൽ അഗ്നിബാധ

കാഞ്ഞിരപ്പള്ളി :  കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന വി വൺ ട്രേഡിങ് മാർജിൻ ഫ്രി ഷോപ്പിൽ വൻ അഗ്നിബാധ.

ഇന്നലെ രാത്രി 12 മണിയോടെ തീ പടരുന്നത് കണ്ട തുണിക്കടയിലെ സെക്യൂരിറ്റി സ്റ്റാഫ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസും കാഞ്ഞിരപ്പള്ളി അഗ്നിശമനസേനയുടെ രണ്ട് ടാങ്കർ ലോറികളും ഈരാറ്റുപേട്ടയിൽ നിന്ന് എത്തിയ ഒരു ടാങ്ക് ലോറിയും ഒന്നര മണിക്കൂറോളം ജലം പമ്പ് ചെയ്താണ് അഗ്നിയണച്ചത്.

കടയ്ക്കുള്ളിൽ സാധനങ്ങൾ കത്തി നശിച്ച വകയിൽ രണ്ട് ലക്ഷം രൂപയും , കെട്ടിടത്തിന് ഉണ്ടായ  നാശം ഒരു ലക്ഷം രൂപയുടെയുമാണെന്ന്  ഏകദേശം കണക്കാക്കിയിട്ടുള്ളത്.

error: Content is protected !!